ഇറാന്റെ പക്കല്‍ ആണവായുധമുണ്ടോ? ട്രംപിന്റെ പുതിയ പോസ്റ്റില്‍ മാര്‍പാപ്പയ്ക്ക് മുന്നറിയിപ്പ്

ഇറാന്‍ നിരപരാധികളായ 42,000 പേരെ കൊന്നിട്ടുണ്ടെന്നാണ് ട്രംപിൻ്റെ അവകാശവാദം
ഇറാന്റെ പക്കല്‍ ആണവായുധമുണ്ടോ? ട്രംപിന്റെ പുതിയ പോസ്റ്റില്‍ മാര്‍പാപ്പയ്ക്ക് മുന്നറിയിപ്പ്
Image: X
Published on
Updated on

മാര്‍പാപ്പയെ കടന്നാക്രമിച്ച് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. പുതിയ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് മാര്‍പാപ്പയ്‌ക്കെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇറാന്‍ നിരപരാധികളായ 42,000 പേരെ കൊന്നിട്ടുണ്ടെന്ന് മാര്‍പാപ്പയോട് ആരെങ്കിലും പറയുമോ എന്നാണ് പുതിയ പോസ്റ്റില്‍ ട്രംപിന്റെ ചോദ്യം.

മാത്രമല്ല, ഇറാന്റെ പക്കല്‍ ആണവായുധം ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പോസ്റ്റില്‍ ട്രംപ് പറയുന്നു. നാറ്റോയ്‌ക്കെതിരെയും ശക്തമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചിട്ടുണ്ട്. നാറ്റോ ഒരിക്കലും യുഎസിനൊപ്പം നിന്നിട്ടില്ലെന്നും ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഇറാന്റെ പക്കല്‍ ആണവായുധമുണ്ടോ? ട്രംപിന്റെ പുതിയ പോസ്റ്റില്‍ മാര്‍പാപ്പയ്ക്ക് മുന്നറിയിപ്പ്
ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കണം; സെനറ്റില്‍ നീക്കങ്ങളുമായി ഡെമോക്രാറ്റുകള്‍

ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സൈനിക നടപടിക്കെതിരെ മാര്‍പാപ്പ പ്രതികരിച്ചതോടെയാണ് ട്രംപ് ഉടക്കിയത്. യുഎസ് പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ട്രംപുമായി ഒരു വാഗ്വാദത്തിന് ഇല്ലെന്നും യുദ്ധത്തിനെതിരെ ഇനിയും ശബ്ദിക്കുമെന്നുമായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.

പിന്നാലെ സ്വയം ക്രിസ്തുവായി ചിത്രീകരിച്ചുള്ള എഐ ചിത്രവും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും മാര്‍പാപ്പയ്‌ക്കെതിരെയുള്ള കടന്നാക്രമണം.

അതേസമയം, ജനുവരിയില്‍ ഇറാനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ 42,000 പേര്‍ കൊല്ലപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദത്തിന്റെ അടിസ്ഥാനം ഇപ്പോഴും വ്യക്തമല്ല. സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ 3,117 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, 7,007 പേര്‍ കൊല്ലപ്പെട്ടെന്നാണ് രാജ്യത്തിന് പുറത്തുള്ള സംഘടനകള്‍ പറയുന്നത്. യുഎന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മായ് സോട്ടോയും കുറഞ്ഞത് 5,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യഥാര്‍ത്ഥ മരണസംഖ്യ 20,000 വരെ ആകാമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം തന്നെ, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതായി യാതൊരു തെളിവുകളുമില്ലെന്ന് യുഎന്നിന്റെ ആണവ നിരീക്ഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com