യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ

പ്രതികരണം ട്രംപിൻ്റെ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ
യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ
Published on
Updated on

ടെഹ്റാൻ: യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രൈസ് എന്ന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. 48 മണിക്കൂറിനുള്ളിൽ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കിൽ സർവ നാശം എന്ന യുഎസ് ഭീഷണി വിഡ്ഢിത്തമെന്ന് ഇറാൻ വിശേഷിപ്പിച്ചു.

നരകത്തിൻ്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും എന്നാണ് ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ജനറൽ അലി അബ്ദൊള്ളാഹി അലിബാദി ട്രംപിൻ്റെ ഭീഷണിയിൽ പ്രതികരിച്ചത്. ഇറാൻ്റെ മേൽ ഇസ്രയേലിൽ നിന്നോ യുഎസിൽ നിന്നോ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള ആക്രമണത്തിനും ഇരു രാഷ്ട്രങ്ങളും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അലിബാദി പറഞ്ഞു.

യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ
അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ; പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് 10 ദിവസത്തിനിടെ ജീവന്‍ പൊലിഞ്ഞത് 77 പേര്‍ക്ക്

പശ്ചിമേഷ്യയിൽ നിലവിൽ സംഘർഷം തുടരുകയാണ്. ഇറാന്‍ ആക്രമണത്തില്‍ കുവെെത്തിലെ ജലശുദ്ധീകരണ ശാലകളിലും വെെദ്യുത നിലയങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഷുവെെഖ് എണ്ണ ശുദ്ധീകരണ യൂണിറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി.

യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com