സമാധാന കരാറനുസരിച്ച് ഹോർമുസ് തുറക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ; സമാധാന കരാർ വാർത്ത വ്യാജമെന്ന് ട്രംപ്

ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്
സമാധാന കരാറനുസരിച്ച് ഹോർമുസ് തുറക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ; സമാധാന കരാർ വാർത്ത വ്യാജമെന്ന് ട്രംപ്
Source: X
Published on
Updated on

യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക കരാർ അനുസരിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഒരു മാസത്തിനുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ച് ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ. എന്നാൽ ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പൂർണമായും വ്യാജമാണെന്ന് ട്രംപ്.

വാർത്ത സത്യമല്ലെന്നും വ്യാജ പ്രചരണം വിശ്വസിക്കരുതെന്നുമാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അനുസരിച്ച് ഇറാന്‍റെ സമീപപ്രദേശങ്ങളിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്നും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കുമെന്നും ഈ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

സമാധാന കരാറനുസരിച്ച് ഹോർമുസ് തുറക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ; സമാധാന കരാർ വാർത്ത വ്യാജമെന്ന് ട്രംപ്
ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വീണ്ടും ചര്‍ച്ച; വീഡിയോ വൈറല്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ചർച്ചകൾ പൂർത്തിയാകുവാൻ ഇനിയും സമയം എടുക്കുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചത്. ഉടമ്പടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇരുപക്ഷവും കടുംപിടുത്തം തുടരുന്നതായാണ് വിവരം.

ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ധൃതി വേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com