ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം

യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഇറാൻ്റെ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.
iran's mahan air attacked
Published on
Updated on

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.

വിമാനം ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഎസ് ആക്രമണം ഇന്ത്യയിലേക്കുള്ള മാനുഷിക സഹായം ശേഖരിക്കാനുള്ള ദൗത്യത്തെ തടസ്സപ്പെടുത്തിയെന്ന് ഇറാൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാനിയൻ ജനതയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി വിമാനം ഈ ആഴ്ച ഡൽഹിയിലേക്ക് പറക്കേണ്ടതായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

iran's mahan air attacked
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: എം.കെ. സ്റ്റാലിൻ്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തിരുവാവൂരിൽ തുടക്കം

ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി വഴി മാർച്ച് 18ന് ഇന്ത്യ ഇറാനിലേക്ക് ആദ്യത്തെ മെഡിക്കൽ സഹായങ്ങൾ അയച്ചിരുന്നു. അന്ന് സഹായത്തിന് ഡൽഹിയിലെ ഇറാൻ എംബസി ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞിരുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കു കിഴക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ എയർലൈനാണ് മഹാൻ എയർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com