മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ
യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ രക്ഷപ്പെടൽ തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. മുജ്തബയുടെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയിയും മറ്റ് കുടുംബാംഗങ്ങളും ഉദ്യോഗസസ്ഥരുമടക്കം ക്രൂരമായി കൊല്ലപ്പെട്ട ആക്രമണത്തിൽ ഏതാനും മിനിറ്റുകളുടെ വത്യാസത്തിലാണ് മുജ്തബയുടെ മരണം ഒഴിവായത്.
സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിസ്ഥലത്ത് നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭഷണത്തിന്റെ ഓഡിയോ ഉദ്ദരിച്ചാണ് റിപ്പോർട്ട് എന്നാണ് അവകാശപ്പെടുന്നത്. "മുജ്തബ മുറ്റത്തേക്ക് പോയി അപകടം കഴിഞ്ഞശേഷം മാത്രം തിരികെ വരണം എന്നതായിരുന്നു ദൈവഹിതം" എന്നും ഓഡിയോയിൽ പറയുന്നതായാണ് വിവരം.
ഇറാന്റെ സൈനിക മേധാവിയെ "കുറച്ച് കിലോ മാംസം" മാത്രമാക്കി മാറ്റുകയും അയത്തുള്ള അലി ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളരുകയും ചെയ്തതായി പറയുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാന്റെ മുൻ പരമോന്നത നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളെയും ഇറാന്റെ ഇസ്ലാമിക ഭരണകൂടത്തിലെ മറ്റ് മുതിർന്ന വ്യക്തികളെയും കൊലപ്പെടുത്തിയ ആക്രമണമായിരുന്നു ഫെബ്രുവരി 28 ന് നടന്നത്.
വാർത്തകൾക്ക് ആധാരമായ ചോർന്ന റെക്കോർഡിംഗ് അലി ഖമനേയിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ മേധാവി മസാഹെർ ഹൊസൈനിയുടേതാണ് എന്നും സൂചനയുണ്ട്. സൈനിക മേധാവി മുഹമ്മദ് ഷിറാസിയുടെ ശരീരം ആകെ തകർന്നു പോയു. അദ്ദേഹത്തെ തിരിച്ചറിയാൻ "ഏതാനും കിലോ മാംസം" മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. എന്ന് തുടങ്ങി അലി ഖമേനിയുടെ മരുമകൻ മിസ്ബ അൽ-ഹുദ ബാഗേരി കാനി ഉൾപ്പെടെയുള്ള മറ്റ് ആളുകളുടെ മരണവും റെക്കോർഡിംഗിൽ വിവരിച്ചിട്ടുണ്ട്.
മിസ്ബയെ അടിയേറ്റ് തല രണ്ടായി പിളർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഖമനേയി കുടുംബത്തിലെ നിരവധി അംഗങ്ങളുമായി ബന്ധപ്പെട്ട വീടുകൾ ഉൾപ്പെടെ ഓഫീസ് സമുച്ചയത്തിന്റെ നിരവധി ഭാഗങ്ങളിൽ ഒരേസമയം ആക്രമണങ്ങൾ ഉണ്ടായതായി ഹൊസൈനി പറഞ്ഞു എന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
56 കാരനായ മുജ്തബ ഖമനേയി ആക്രമണത്തിന് നിമിഷങ്ങൾക്ക് മുമ്പ് മുറ്റത്തേക്ക് കാലെടുത്തുവച്ചിരുന്നുവെന്നും കെട്ടിടത്തിന് നേരെ ആക്രമണം നടക്കുമ്പോൾ മുകളിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഹൊസൈനി പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിന് "കാലിന് ചെറിയ പരിക്ക്" മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടുണ്ട്, ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സഹ്‌റ ഹദ്ദാദ്-അദേലും മകനും തൽക്ഷണം മരിച്ചു.
വ്യോമാക്രമണത്തിൽ മുജ്തബ ഖമനേയിയ്ക്ക് ഒരു കാൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കോമയിലാണെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഖമനേയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണോ മുജ്തബയ്ക്കും പരിക്കേറ്റത് എന്ന കാര്യത്തിൽ വ്യക്തതയില്ല. മുജ്തബ ടെഹ്റാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബ്രിട്ടീഷ് മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തിരുന്നു.
