തെക്കന്‍ ലെബനനിൽ ഇസ്രയേല്‍ ആക്രമണം രൂക്ഷം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 16 പേർ

ഒരു കുടുംബത്തിലെ 9 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു ആരോഗ്യപ്രവർത്തകനും ജീവൻ നഷ്ടമായെന്ന് റിപ്പോർട്ടുകൾ പറയുന്നു
തെക്കന്‍ ലെബനനിൽ ഇസ്രയേല്‍ ആക്രമണം രൂക്ഷം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 16 പേർ
Published on
Updated on

ബെയ്റൂട്ട്: തെക്കന്‍ ലെബനനിലെ പ്രദേശങ്ങളിൽ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണംരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 16 പേരാണ്. ആറ് കുട്ടികള്‍ ഉള്‍പ്പടെ, ഒരു കുടുംബത്തിലെ 9 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു ആരോഗ്യപ്രവർത്തകനും ജീവൻ നഷ്ടമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തെക്കന്‍ ലെബനനിൽ ഇസ്രയേല്‍ ആക്രമണം രൂക്ഷം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 16 പേർ
താജ് മഹല്‍ സന്ദർശിച്ച് ട്രംപിന്റെ മകൾ ടിഫാനിയും പങ്കാളി മൈക്കൽ ബൗലോസും

ഇസ്രായേൽ സൈന്യം കരയിൽ ആക്രമണം വ്യാപിപ്പിക്കുമ്പോൾ "ഭൂമി ചുട്ടെരിക്കുന്ന നയം" ആണ് പിന്തുടരുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു. വടക്കൻ ഇസ്രായേലിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഹിസ്ബുള്ള അവകാശപ്പെടുന്നതിനിടെയാണ്, തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം കൂടുതൽ ജനങ്ങളെ കൊലപ്പെടുത്തി നബാത്തിഹ് നഗരത്തിലേക്ക് മുന്നേറുകയാണ്.

കഴിഞ്ഞ ദിവസം തെക്കൻ ലെബനനിലെ ദിബിൻ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഇസ്രേയൽ സൈന്യം കടന്നുകയറി വൻ ആക്രമണം അഴിച്ചുവിട്ടു. വിവിധയിടങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഏപ്രിൽ 17 മുതൽ താൽക്കാലിക വെടി നിർത്തൽ പ്രാബല്യത്തിൽ ഉണ്ടെങ്കിലും ഹിസ്ബുള്ള ചർച്ചകളിൽ സഹകരിക്കാത്ത് സ്ഥിതിഗതികൾ സങ്കീർണമാക്കുകയാണ്.

News Malayalam 24x7
newsmalayalam.com