ഇസ്രയേലിന്റെ ഭാവിയെന്ത്? നെതന്യാഹുവിന്റേയും; കിങ്‌മേക്കറായി അറബ് പാര്‍ട്ടികള്‍

ഔദ്യോഗിക പദവികളില്ലെങ്കില്‍ പോലും അടുത്ത പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ എതിരാളികളെ പിന്തുണച്ചുകൊണ്ട് അറബ് പാര്‍ട്ടികള്‍ക്ക് അവരുടെ ശക്തി തെളിയിക്കാൻ കഴിയും
ഇസ്രയേലിന്റെ ഭാവിയെന്ത്? നെതന്യാഹുവിന്റേയും; കിങ്‌മേക്കറായി അറബ് പാര്‍ട്ടികള്‍
Published on: 
Updated on: 

ജറുസലേം: പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതായതോടെ ഇസ്രയേലില്‍ കിങ് മേക്കറായി ഉയര്‍ന്നിരിക്കുന്നത് 19 സീറ്റുകള്‍ നേടിയ അറബ് പാര്‍ട്ടികളാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലത് സഖ്യം 53 സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ സഖ്യം 48 സീറ്റുകളും നേടി. അധികാരത്തിലെത്താന്‍ വേണ്ടത് 61 സീറ്റുകള്‍.

ഇതോടെ, ഇസ്രയേല്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി അറബ് പാര്‍ട്ടികള്‍ ഉയര്‍ന്നു. 11 സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും എട്ട് സീറ്റുകളുള്ള റആഅം പാര്‍ട്ടിയും ചേര്‍ന്നതാണ് അറബ് പാര്‍ട്ടികള്‍.

ഇസ്രയേലിന്റെ ഭാവിയെന്ത്? നെതന്യാഹുവിന്റേയും; കിങ്‌മേക്കറായി അറബ് പാര്‍ട്ടികള്‍
നെതന്യാഹു ജയിച്ചില്ല, തോറ്റതുമില്ല; ലോകത്തെ നിര്‍ണയിക്കുന്ന ഇസ്രയേലി തെരഞ്ഞെടുപ്പ്

27 സീറ്റുകള്‍ നേടിയ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റുകളുമായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി രണ്ടാമതാണ്.

സഖ്യത്തില്‍ ഔദ്യോഗിക പദവികളില്ലെങ്കില്‍ പോലും അടുത്ത പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ എതിരാളികളെ പിന്തുണച്ചുകൊണ്ട് അറബ് പാര്‍ട്ടികള്‍ക്ക് അവരുടെ ശക്തി തെളിയിക്കാൻ കഴിയും. സ്പീക്കര്‍ തെരഞ്ഞെടുപ്പ്, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുക, അജണ്ടയുടെ നിയന്ത്രണം ഏറ്റെടുക്കുക, നിയമനിര്‍മാണം തുടങ്ങി നിര്‍ണായക വിഷയങ്ങളിലെല്ലാം അറബ് പാര്‍ട്ടികള്‍ നിര്‍ണായക ശക്തികളാകും.

ഇസ്രയേലിന്റെ ഭാവിയെന്ത്? നെതന്യാഹുവിന്റേയും; കിങ്‌മേക്കറായി അറബ് പാര്‍ട്ടികള്‍
അധികാരത്തിലേക്ക് ആര്? ഇസ്രയേലിൽ നിർണായക ശക്തിയായി അറബ് പാർട്ടികൾ

ഇതിനിടയില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഐസന്‍കോട്ട് ചില നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ചില ഉപാധികളോടെ അറബ് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.

അധികാരം നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് നെതന്യാഹു. ഒരുവേള അധികാരം കൈവിട്ടാല്‍, ഇതുവരെ ഒഴിവാക്കാന്‍ ശ്രമിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടി വരിക മാത്രമല്ല, വലിയ പ്രത്യാഘാതങ്ങള്‍ കൂടി നേരിടേണ്ടി വന്നേക്കാം. വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതിക്കേസുകളെക്കുറിച്ച് മറുപടി പറയേണ്ടി വരും. കൂടാതെ, 2023 ഒക്ടോബര്‍ 7-ലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഔദ്യോഗിക അന്വേഷണവും ഉറപ്പായും ആരംഭിക്കും.

ഇസ്രയേല്‍ അതിന്റെ നിര്‍ണായക രാഷ്ട്രീയ കാലഘടത്തില്‍ കൂടിയാണ് കടന്നു പോകുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വീണ്ടും ഇസ്രയേല്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. രാജ്യത്ത് അറബ് പിന്തുണയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന ആവശ്യവും ഇസ്രയേല്‍ തെരുവുകളില്‍ അലയടിക്കുന്നുണ്ട്.

ഏത് വിധേനയും അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍ തുടരുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പില്‍ അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ വിദേശ സഹായത്തോടെ വോട്ടുകള്‍ അട്ടിമറിച്ചു ആരോപണങ്ങള്‍ നെതന്യാഹുവിന്റെ പാര്‍ട്ടി വ്യാഴാഴ്ച വീണ്ടും ഉന്നയിച്ചിരുന്നു. നെതന്യാഹുവിന്റെ സഖ്യത്തിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അന്തിമ ഫലങ്ങള്‍ വരുന്ന ഘട്ടത്തിലാണ് ഈ ആരോപണങ്ങളും വരുന്നത്.