എൻവിഡിയ സി.ഇ.ഒ സ്ഥാനത്ത് തിരിച്ചെത്തും മുമ്പ് ഡയറക്ടര്‍ ബോര്‍ഡിനോട് കൂടുതൽ അവിഹിത ബന്ധങ്ങൾ വെളിപ്പെടുത്തി ജൻസൺ ഹുവാങ്; മൂന്നല്ല, അതിലേറെ !

പുറത്തുപോയി 11 ദിവസത്തിനകം വൻ തിരിച്ചുവരവ്; ബോർഡിന് മുന്നിൽ പശ്ചാത്താപം പ്രകടിപ്പിച്ച ജൻസൺ ഹുവാങ്ങിന് ജീവനക്കാരുടെ വൻ വരവേൽപ്പ്, എൻവിഡിയ ഓഹരികൾ 33 ശതമാനം കുതിച്ചു
Who is Jensen Huang's successor?
ജെൻസൻ ഹുവാങ്ങിൻ്റെ പിൻഗാമി ആര്
Published on: 
Updated on: 

സാൻ ഫ്രാൻസിസ്കോ: ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായുള്ള വിവാഹേതര ബന്ധത്തെത്തുടർന്ന് പുറത്തുപോയ എൻവിഡിയ സഹസ്ഥാപകൻ ജൻസൺ ഹുവാങ് (63) സി.ഇ.ഒ സ്ഥാനത്ത് തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പ് കമ്പനി ബോർഡിന് മുന്നിൽ കൂടുതൽ ബന്ധങ്ങൾ തുറന്നുപറഞ്ഞതായി റിപ്പോർട്ട്. ഇതുവരെ മാധ്യമങ്ങളിൽ വന്ന മൂന്ന് വിവാഹേതര ബന്ധങ്ങൾക്ക് പുറമെ മറ്റു ബന്ധങ്ങളും തനിക്കുണ്ടായിരുന്നുവെന്ന് ഞായറാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഹുവാങ് സമ്മതിച്ചതായും തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചതായും വാൾ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച മണിക്കൂറുകളോളം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ഹുവാങ്ങിനെ സിഇഒ, പ്രസിഡന്റ്, ഡയറക്ടർ പദവികളിലേക്ക് തിരിച്ചെടുക്കാൻ എൻവിഡിയ ബോർഡ് തീരുമാനിച്ചത്. സുതാര്യതയുടെയും സത്യസന്ധതയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോർഡ് അംഗങ്ങൾ ഹുവാങ്ങിനെ ഉപദേശിച്ചെങ്കിലും, കമ്പനിയുടെയും ഓഹരി ഉടമകളുടെയും താല്പര്യത്തിന് അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ഏറ്റവും നല്ലതെന്ന് ബോർഡ് വിലയിരുത്തുകയായിരുന്നു. തിങ്കളാഴ്ച കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള എൻവിഡിയ ആസ്ഥാനത്ത് തിരിച്ചെത്തിയ ഹുവാങ്ങിന് ജീവനക്കാർ വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് സ്വീകരണം നൽകിയത്.

Who is Jensen Huang's successor?
എൻവിഡിയ തലപ്പത്തേക്ക് തിരിച്ചെത്തി ജെൻസൻ ഹുവാങ്; ഏകകണ്ഠമായി അംഗീകരിച്ച് ബോർഡ്

ഈ മാസം ആദ്യമാണ് സിംഗപ്പൂർ ആസ്ഥാനമായുള്ള 'മെഗാസ്പീഡ്'എന്ന കമ്പനിയിലെ മുൻ എക്സിക്യൂട്ടീവും ചൈനീസ് വ്യവസായിയുമായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം ജൻസൺ ഹുവാങ് സമ്മതിച്ചത്. ആലീസ് ഹുവാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് യു.എസ് അധികൃതർ ആരോപിക്കുന്നുണ്ടെങ്കിലും ബീജിംഗ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ എൻവിഡിയയിലെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായി ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ മറ്റൊരു ജീവനക്കാരിയുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നതായി റോയിട്ടേഴ്സും പുറത്തുവിട്ടിരുന്നു.

ഈ വിവാദങ്ങളെത്തുടർന്ന് നവംബർ 12 ന് ഹുവാങ് പദവി രാജിവെച്ചിരുന്നു. എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണയും, ഇലോൺ മസ്ക് ഉൾപ്പെടെയുള്ള സിലിക്കൺ വാലി പ്രമുഖരും ജീവനക്കാരും ഒപ്പിട്ട ഓൺലൈൻ പെറ്റീഷനും അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹുവാങ്ങിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച വിപണി തുറന്നപ്പോൾ എൻവിഡിയ ഓഹരികൾ 33 ശതമാനം കുതിച്ചുയർന്ന് 165.57 ഡോളറിലെത്തി. എങ്കിലും കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 239.24 ഡോളർ എന്ന സർവ്വകാല റെക്കോർഡിനേക്കാൾ താഴെയാണ് നിലവിലെ ഓഹരി വില.

Who is Jensen Huang's successor?
'ഹണി ട്രാപ്പിൽ' കുടുങ്ങിയത് ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ തലവൻ; ആരാണ് ജെൻസൻ ഹുവാങ്ങിനെ കുരുക്കിയ ദുരൂഹ ചൈനീസ് 'ചാര' വനിത ആലീസ് ഹുവാങ്?