

വാഷിങ്ടൺ: രണ്ട് വിവാഹേതര ബന്ധങ്ങളുടെ പേരിൽ സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധവും കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയുമായുള്ള ബന്ധവുമാണ് ഈ കടുത്ത നടപടിയിലേക്ക് ബോർഡിനെ നയിക്കുന്നത്.
മെഗാസ്പീഡ് ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിലെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്ന് യുഎസ് ഇൻ്റലിജൻസ് വിഭാഗം സംശയിക്കുന്നതിനാൽ, ഇത് യുഎസ് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി മാറിയിട്ടുണ്ട്.
എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡൻ്റും ഹുവാങ്ങിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥയുമായ കിംബർലി പവലുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ സാൻ ഹോസെയിലെ ഒരു ഹോട്ടലിൽ വെച്ച് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് കമ്പനി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.
നിലവിലെ സാഹചര്യങ്ങളെ നേരിടുന്നതിൻ്റെ ഭാഗമായി. എൻവിഡിയ ബോർഡ് അടിയന്തര യോഗം ചേരാൻ ഒരുങ്ങുകയാണ്. വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ കെണിയിൽ ഹുവാങ് വീണിട്ടുണ്ടോ എന്നറിയാൻ ബോർഡ് നേരത്തെ തന്നെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. താൻ ഭാര്യയോട് അവിശ്വസ്തത കാണിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് ജെൻസൻ ഹുവാങ് കഴിഞ്ഞ ദിവസം ജീവനക്കാർക്ക് സന്ദേശമയക്കുകയും കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
സിഇഒ സ്ഥാനത്തുനിന്ന് ഹുവാങ്ങിനെ മാറ്റിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, ആഫ്റ്റർ-അവേഴ്‌സ് വ്യാപാരത്തിൽ എൻവിഡിയയുടെ ഓഹരി വിലയിൽ ഏകദേശം 8 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. 1993-ൽ എൻവിഡിയ സ്ഥാപിച്ചതുമുതൽ കമ്പനിയെ നയിക്കുന്നത് ഹുവാങ്ങാണ്. അതുകൊണ്ട് തന്നെ മറ്റൊരു പിൻഗാമിയെ കമ്പനി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതിയ സിഇഒയെ കണ്ടെത്തുന്നതിനായി ബോർഡ് പുറമെ നിന്നുള്ള ഏജൻസികളുടെ സഹായം തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.