നെതന്യാഹു പ്രസംഗിക്കവെ കയ്യാങ്കളിക്ക് തുനിഞ്ഞ് ഭാര്യ സാറ; മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി വാക്കേറ്റം, നാടകീയ ദൃശ്യങ്ങൾ വൈറൽ!

പ്രസംഗപീഠത്തിൽ നെതന്യാഹു സ്തംഭിച്ചുപോയ നിമിഷം; ഒക്ടോബർ 7 വീഴ്ചകളിൽ ബെന്നറ്റ് വിരൽ ചൂണ്ടിയപ്പോൾ മുൻനിരയിലിരുന്ന് ആക്രോശിച്ച് സാറ നെതന്യാഹു, ഇസ്രായേൽ പാർലമെന്റിൽ വൻ ബഹളം
Netanyahu
Netanyahu’s Wife Sara in Fierce Shouting Match with Naftali BennettNews Malayalam 24x7
Published on: 
Updated on: 

ജറുസലേം: ഇസ്രായേൽ പാർലമെന്റിൽ ബെഞ്ചമിൻ നെതന്യാഹ്യുവിന്റെ ഭാര്യ സാറ നെതന്യാഹുവും മുഖ്യ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റും പരസ്യമായി കൊമ്പുകോർത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. നെതന്യാഹു പ്രസംഗിക്കവരെ ഇപ്പോള്‍ ഇസ്രയേല്‍ കാവല്‍ പ്രധാനമന്ത്രിയായ ഇദ്ദേഹത്തിന്‍റെ ഉപദേശകർക്ക് ഖത്തറുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചും 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ സർക്കാരിനുണ്ടായ വൻ ഇന്റലിജൻസ് വീഴ്ചകളെക്കുറിച്ചും നഫ്താലി ബെന്നറ്റ് സഭയിൽ ശക്തമായി ചോദ്യങ്ങളുയർത്തിയതാണ് സാറ നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്.

പ്രസംഗം തടസ്സപ്പെടുത്തി ബെന്നറ്റ് ചോദ്യങ്ങൾ ചോദിച്ചതോടെ, മുൻനിരയിലെ വിഐപി ഇരിപ്പിടത്തിലിരുന്ന സാറ നെതന്യാഹു ചാടിയെഴുന്നേറ്റ് ബെന്നറ്റിന് നേരെ ആക്രോശിക്കുകയും സഭയിലുള്ള മുഴുവൻ എംപിമാരുടെയും മുന്നിൽ വെച്ച് ഇരുവരും തമ്മിൽ പരസ്യമായ വാക്കേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രാജ്യത്ത് രാഷ്ട്രീയ ഐക്യം വേണമെന്ന് സഭാംഗങ്ങളോട് നെതന്യാഹു അപേക്ഷിക്കുന്ന വേളയിൽത്തന്നെയായിരുന്നു സ്വന്തം ഭാര്യയും രാഷ്ട്രീയ എതിരാളിയും തമ്മിലുള്ള ഈ ചേരിപ്പോര് അരങ്ങേറിയത്.

Netanyahu
ഇസ്രയേല്‍ രാഷ്ട്രീയത്തിലെ 'തൊട്ടുകൂടാത്തവര്‍' കിംഗ് മേക്കേര്‍സ് ആകുമോ?: തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇസ്രയേലില്‍ സവിശേഷമായ രാഷ്ട്രീയ അനിശ്ചിതത്വം

സഭയിൽ ഉയർന്ന കനത്ത ബഹളവും നിലവിളികളും കേട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന നെതന്യാഹു പ്രസംഗപീഠത്തിൽ നിന്ന് മുൻനിരയിലേക്ക് അമ്പരപ്പോടെ നോക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു പ്രധാനമന്ത്രിയുടെ ഭാര്യ പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിൽ രാഷ്ട്രീയ നേതാക്കളുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഇസ്രായേൽ പാർലമെന്റിന്റെ ചരിത്രത്തിൽത്തന്നെ അപൂർവ്വവും നാണക്കേടുണ്ടാക്കുന്നതുമായ കാഴ്ചയായാണ് എന്ന രീതിയിലാണ് ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളില്‍ വിലയിരുത്തപ്പെടുന്നത്.

ഇസ്രായേലിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും, പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിക്കുകയും ചെയ്തതിന് പിന്നാലെ നെതന്യാഹു ക്യാമ്പ് കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലാണ്. ഒക്ടോബർ ഏഴിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണങ്ങളിൽ നിന്നും ഖത്തർ ബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ നെതന്യാഹു നടത്തുന്ന ശ്രമങ്ങൾ പ്രതിപക്ഷം സഭയിൽ ആയുധമാക്കുന്നതിനിടയിലാണ് സാറ നെതന്യാഹുവിന്റെ അപ്രതീക്ഷിത ഇടപെടൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഐക്യത്തിനായി വാദിക്കുന്ന നെതന്യാഹുവിന് സ്വന്തം കുടുംബത്തെപ്പോലും സഭയ്ക്കുള്ളിൽ ശാന്തരാക്കാൻ കഴിയുന്നില്ലെന്ന പരിഹാസമാണ് പ്രതിപക്ഷ പാർട്ടികളും ഇസ്രായേലി മാധ്യമങ്ങളും ഉയർത്തുന്നത്.

Netanyahu
നെതന്യാഹു യുഗത്തിന് അന്ത്യം കുറിക്കാൻ ഐസൻകോട്ട്; പുതിയ സർക്കാരിന് നെതന്യാഹു മുക്ത ലിക്കുഡ് പാര്‍ട്ടിയുടെ പിന്തുണ തേടി നിബന്ധനകൾ