ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം; ലീ ജേ മ്യൂങ് പുതിയ പ്രസിഡൻ്റ്

ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മൂന്‍ സൂവിനെയാണ് ലീ ജേ മ്യൂങ് പരാജയപ്പെടുത്തിയത്.
ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മൂന്‍ സൂവിനെയാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻ്റ് ലീ ജേ മ്യൂങ്Source: X/ NPOMV | Zine
Published on

ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് ആണ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻ്റ്. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മൂന്‍ സൂവിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 21ാമത്തെ പ്രസിഡൻ്റായി ലീ ജേ മ്യൂങ് മാറും.

ആകെ വോട്ടുകളുടെ 49 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്. കഴിഞ്ഞ ഡിസംബറിൽ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഏപ്രിലിൽ മുന്‍ പ്രസിഡൻ്റ് യൂന്‍ സുക് യോളിനെ പാര്‍ലമെൻ്റ് ഇംപീച്ച്‌ ചെയ്തത്. തുടർന്നാണ് മുഖ്യപ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടി മികച്ച വിജയ നേടിയത്.

ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മൂന്‍ സൂവിനെയാണ് പരാജയപ്പെടുത്തിയത്.
വെടിനിർത്തല്‍: സമാധാന ചർച്ചയില്‍ യുക്രെയ്ന് മുന്നില്‍ കടുത്ത നിബന്ധനകള്‍ വെച്ച് റഷ്യ

വോട്ടെടുപ്പിൽ 48 ശതമാനത്തിലേറെ നേടിയാണ് ലീ ജേ മ്യൂങ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കിം മൂന്‍ സൂവിന് 42.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രാജ്യത്താകെ 85 ശതമാനത്തിലേറെ പേരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. മുൻ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മൂന്‍ സൂവിനെയാണ് പരാജയപ്പെടുത്തിയത്.
ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപത്തെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് യുഎൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com