ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിൽ കണ്ടെത്തൽ; ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചത്...
ലിയോ പതിനാലാമൻ മാർപാപ്പ
ലിയോ പതിനാലാമൻ മാർപാപ്പSource: Files
Published on: 
Updated on: 

വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചത്. ഡോ. ലൂയിജി കാർബോണെയും പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയുമാണ് മാർപാപ്പയുടെ രോഗസംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടത്.

ശസ്ത്രക്രിയയിൽ മാർപാപ്പയുടെ വലതു ശ്വാസകോശത്തിൻ്റെ താഴ്ഭാഗം (ലോവർ ലോബ്) നീക്കിയിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയില്‍ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയമാണെന്നും സങ്കീർണതകൾ ഉണ്ടായില്ലെന്നും വത്തിക്കാന്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്.

ലിയോ പതിനാലാമൻ മാർപാപ്പ
ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം: ബെനഡിക്ട് കാലത്തേക്ക് സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ

ശസ്ത്രക്രിയയ്ക്ക് ശേഷം മാർപ്പാപ്പ സാധാരണ നില വീണ്ടെടുത്തായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്. ഒരാഴ്ചത്തെ വിശ്രമമാണ് മാർപാപ്പയ്ക്ക് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുന്നത്. ആരോഗ്യനില വിലയിരുത്തുന്നതിൻ്റെ ഭാഗമായി ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തുടരും. ഇതേത്തുടർന്ന്, ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അമേരിക്കക്കാരനായ മാർപാപ്പ തന്നെ താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നുവെന്ന വിവരം വിശ്വാസികളെ അറിയിച്ചിരുന്നു. ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ശസ്ത്രക്രിയയെന്നും തനിക്കുവേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com