മെക്സിക്കോയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. മെക്സിക്കോയുടെ തെക്കൻ തീരപ്രദേശമായ ചിയാപാസിലാണ് ഭൂചലനമുണ്ടായത്. പസഫിക് സമുദ്രത്തിൽ ഏകദേശം 15.2 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഗ്വാട്ടിമാല സിറ്റിയിൽ ഉൾപ്പെടെ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പ്രതീകാത്മക ചിത്രം
"വാങ്ചുകിൻ്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക"; മൗനം വെടിഞ്ഞ് ആമിർ ഖാൻ

ഭൂചലനത്തെത്തുടർന്ന് വൻനാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുന്നതും ഷെൽഫുകളിൽ നിന്നും ചുവരുകളിൽ നിന്നും സാധനങ്ങൾ താഴെ വീഴുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com