വൈറ്റ്ഹൗസിൽ മാധ്യമ വിലക്ക്; നടപടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്.
Media ban at the White House
വൈറ്റ്ഹൗസിൽ മാധ്യമ വിലക്ക്
Published on
Updated on

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നി മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിൻ്റെ തീരുമാനം. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ മറ്റ് മാധ്യമങ്ങൾക്കും ഇതേ അവസ്ഥയാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Media ban at the White House
പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 27 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

ഒരു യുഎസ് പ്രസിഡൻ്റ് വാർത്താ സ്ഥാപനങ്ങളെ പൂർണമായി വൈറ്റ് ഹൗസിൽ നിന്ന് വിലക്കുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ ആദ്യ ഭരണകാലത്തും സിഎൻഎൻ റിപ്പോർട്ടർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാട്ടർഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

Media ban at the White House
യുദ്ധക്കുറ്റം; കൊസോവോ മുൻ പ്രസിഡൻ്റ് ഹാഷിം താച്ചിന് 25 വർഷം തടവു ശിക്ഷ
News Malayalam 24x7
newsmalayalam.com