

ന്യൂഡല്‍ഹി: ഇറാനില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ അന്തരാഷ്ട്ര സമൂഹം തയ്യാറെടുപ്പുകള്‍ നടത്തുന്നെന്ന് വെളിപ്പെടുത്തി യുഎന്നില്‍ നിന്ന് രാജിവച്ച് നയതന്ത്രജ്ഞന്‍. എക്‌സിലൂടെയാണ് രാജിവയ്ക്കുന്നുവെന്ന വിവരം മുഹമ്മദ് സഫയെന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്. രാജിക്ക് കാരണമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തും എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
യുഎന്നിലെ ചില മുതിര്‍ന്ന ആളുകള്‍ ശക്തമായ ലോബിക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയാണെന്നും സഫ കത്തില്‍ പറയുന്നു.
'യുഎന്‍ ഇറാനില്‍ ആണവായുധം ഉപയോഗിക്കാന്‍ യുഎന്‍ തയ്യാറെടുക്കുന്നു എന്ന സാഹചജര്യത്തിന്റെ ആഴം ആളുകള്‍ക്ക് മനസിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ടെഹ്‌റാന്റെ ചിത്രമാണ്. ഇത് ജനസംഖ്യ കുറഞ്ഞ മരുഭൂമിയല്ല. ഇവിടെ കുടുംബങ്ങളും കുട്ടികളുമുണ്ട്. ജോലി ചെയ്ത് കുടുംബം പോറ്റുന്ന സ്വപ്‌നങ്ങളുള്ള മനുഷ്യരുണ്ട്. എന്നിട്ടും നിങ്ങള്‍ക്ക് യുദ്ധമാണ് വേണ്ടത്,'സഫ പറയുന്നു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന് സാക്ഷിയാകാന്‍ കഴിയാത്തതുകൊണ്ടാണ് യുഎന്നിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതെന്നും സഫ പ റയുന്നു.
യുഎന്നിലെ പാട്രിയോട്ടിക് വിഷനില്‍ സുപ്രധാന പ്രതിനിധിയായിരുന്നു സഫ. യുഎന്നിലെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവി വഹിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് പിവിഎ. 2013 മുതല്‍ പാട്രിയോട്ടിക് വിഷന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു സഫ. 2016ല്‍ പിവിഎ യുഎന്നിലെ സ്ഥിരം പ്രതിനിധിയായി നോമിനേറ്റ് ചെയ്യുകയായിരുന്നു.