

ടെഹ്റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവനോട് ഉണ്ടെങ്കിലും വിശ്രമത്തിലാണെന്ന് വിവരം. ആക്രമണത്തിൽ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിൻ്റെ ശാരീരിക പരിക്കുകൾ വളരെ വലുതാണ്. അദ്ദേഹത്തിൻ്റെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞതായും വിവരമുണ്ട്. നിലവിൽ കൃത്രിമക്കാൽ ഘടിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.
ഒരു കൈയ്ക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഏറ്റവും ഗുരുതരം അദ്ദേഹത്തിൻ്റെ മുഖത്തിനേറ്റ പരിക്കുകളാണ്. മുഖത്തിനും ചുണ്ടിനും പൊള്ളലേറ്റിട്ടുണ്ട്. അതിനാൽ ഖമനേയിക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ട്. മുഖം പൂർവസ്ഥിതിയിലാക്കാൻ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ആരുടെ ശ്രദ്ധയിൽപ്പെടാതെ അതീവ രഹസ്യമായാണ് ഖമനേയി ഒളിവിൽ കഴിയുന്നത്. ആരുമായും ആശയവിനിമയം നടത്താതിനാൽ ഖമനേയി എവിടെയാണ് ഉള്ളതെന്ന് ആർക്കും അറിയില്ല. സൈന്യത്തിനും പോലും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നാണ് റിപ്പോർട്ട്. പരമോന്നത നേതാവിൻ്റെ സ്പെഷ്യൽ സുരക്ഷാവിഭാഗമാണ് അദ്ദേഹത്തിന് കാവൽ ഒരുക്കിയിട്ടുള്ളത്. പിതാവിൻ്റെ മരണശേഷമാണ് മൊജ്തബ ഖമനേയി അധികാരമേറ്റെടുത്തത്. തുടർന്ന് ഇസ്രയേൽ-യുഎസ് ആക്രമണത്തിലാണ് മൊജ്തബ ഖമനേയിക്ക് പരിക്കേറ്റത്.