മെഴുകുതിരിയിൽ നിന്ന് സീലിങ്ങിലേക്ക് തീപടർന്നു; സ്വിറ്റ്സർലഡ് സ്കീ റിസോർട്ടിലെ അപകടകാരണം തീപിടിത്തം?

ലക്ഷ്വറി ആൽപൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് സ്ഫോടനം നടന്നത്.
Switzerland bar fire
Switzerland bar fireSource: X
Published on
Updated on

ക്രാൻസ് മൊണ്ടാന:സ്വിറ്റ്സർലഡിലെ സ്കീ റിസോർട്ടിൽ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ അപകടം തീപിടിത്തം മൂലമെന്ന് സൂചന. മെഴുകുതിരിയിൽ നിന്ന് സീലിങ്ങിലേക്ക് തീപടർന്നതാകാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ക്രാൻസ് മൊണ്ടാനയിലെ സ്കീ റിസോർട്ടിലുണ്ടായ അപകടത്തിൽ 40 ഓളം പേർക്ക് ജീവൻ നഷ്ടമായതായാണ് പ്രാഥമിക വിവരം.

Switzerland bar fire
ടേം വ്യവസ്ഥയിൽ ഇളവ്; ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി

കൊല്ലപ്പെട്ടവരില്‍ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്വറി ആൽപൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് സ്ഫോടനം നടന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പുലർച്ചെ ഒന്നരയ്ക്കാണ് പൊട്ടിത്തെറിയുണ്ടായത്. റിസോർട്ടിലുണ്ടായത് ആക്രമണമല്ലെന്ന് സ്വിസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഫോടനത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വ്യക്തമാക്കി. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികൾകളെ കൊണ്ട് നിറഞ്ഞ ബാറിലാണ് സ്ഫോടനം ഉണ്ടായത്. തീപിടിത്തത്തിൻ്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Switzerland bar fire
"പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?"; ശബരിമല സ്വർണക്കൊള്ളയിൽ പോറ്റി - സോണിയാ ചിത്രം വീണ്ടും ഉയർത്തി മുഖ്യമന്ത്രി

സ്വിറ്റ്സർലണ്ടിൻ്റെ തലസ്ഥാനമായ ബേണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ, വലൈസ് മേഖലയിലെ ആൽപ്സിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ആഡംബര സ്കീ റിസോർട്ട് പട്ടണമാണ് ക്രാൻസ്-മൊണ്ടാന.87 മൈൽ നീളമുള്ള നടപ്പാതകളുള്ള ഈ പട്ടണം ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com