യെമൻ തീരത്ത് സായുധ സംഘം എണ്ണ ടാങ്കർ പിടിച്ചെടുത്തു; അജ്ഞാത സംഘം ആക്രമിച്ചത് യുഎഇ ഉടമസ്ഥതയിലുള്ള ടാങ്കർ

മറൈൻ ട്രാക്കിംഗ് ഡാറ്റ പ്രകാരം ടാങ്കർ നിലവിൽ ഏദൻ ഉൾക്കടൽ വഴി സൊമാലിയൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
Oil tanker hijacked   at Yemen Coast
Source; X / AP
Published on
Updated on

സനാ: യെമന്റെ ഷബ്വ തീരത്ത് സായുധ സംഘം എണ്ണ ടാങ്കർ പിടിച്ചെടുത്തു. യുഎഇ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംടി യുറേക്ക ടാങ്കറില്‍ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം, ടാങ്കറിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി യെമന്‍ കോസ്റ്റ് ഗാർഡ് അറിയിച്ചു. എന്നാണ് മറൈൻ ട്രാക്കിംഗ് ഡാറ്റ പ്രകാരം ടാങ്കർ നിലവിൽ ഏദൻ ഉൾക്കടൽ വഴി സൊമാലിയൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കപ്പൽ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി യെമന്‍ അറിയിച്ചു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെ ആണ് സംഭവം. കടൽക്കൊള്ളക്കാരുടെ സംഘമാകാം ടാങ്കർ പിടിച്ചെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

Oil tanker hijacked   at Yemen Coast
WORLD MATTERS | വൈറ്റ് ഹൗസിലെ വെടിവെപ്പ്: സമൂഹമാധ്യമങ്ങള്‍ നിറയെ ഗൂഢാലോചനാ സിദ്ധാന്തം

ഹോർമുസ് കടലിടുക്കിലെ ഉപരോധവും സിവിലിയൻ സമുദ്ര പാതകൾ വഴിതിരിച്ചുവിലും ചെങ്കടൽ പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന നാവിക സേനയുടെ ശ്രദ്ധ തിരിച്ചത് കടൽക്കൊള്ളക്കാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കി. സൊമാലിയയ്ക്ക് സമീപം നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

ഇറാനിലെ യുദ്ധത്തോടുള്ള പ്രതികരണമായി പ്രദേശത്ത് കടൽക്കൊള്ളക്കാരുടെ ഭീഷണി രൂക്ഷമാണ്. ടാങ്കർ വീണ്ടെടുക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ സഹകരണം ഉറപ്പാക്കുന്നതായും, അവശ്യ നടപടികൾ സ്വീകരിച്ചുവരുന്നതായും കോസ്റ്റ്ഗാർഡ് അറിയിച്ചു.

Oil tanker hijacked   at Yemen Coast
യൂറോപ്യൻ യൂണിയന് മേൽ 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്; അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ
News Malayalam 24x7
newsmalayalam.com