'ഒരാൾക്ക് ഒരു പങ്കാളി മതി, ഒന്നിലധികം പങ്കാളികളുണ്ടാവുന്നത് ബന്ധത്തിൻ്റെ പവിത്രത നശിപ്പിക്കും'; പുതിയ കുറിപ്പുമായി ലിയോ പതിനാലാമൻ മാർപാപ്പ

കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയത്
ലിയോ പതിനാലാമൻ മാർപാപ്പ
ലിയോ പതിനാലാമൻ മാർപാപ്പSource: X
Published on
Updated on

ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു പങ്കാളി മതിയെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പിൽ നിർദേശിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയത്.

ലിയോ പതിനാലാമൻ മാർപാപ്പ
രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ; ലൂവ്ര് മ്യൂസിയം കവർച്ചയിൽ പിടിയിലായവർ ഫ്രഞ്ച് പൗരൻമാർ

ഒരാള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും, ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകർക്കുന്നതാണ്. ആഫ്രിക്കൻ‌ ഉപഭൂഖണ്ഡത്തില്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ബഹുഭാര്യത്വം പരാമർശിക്കുന്ന ഉത്തരവില്‍ വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവന്‍ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും പറയുന്നു. വിവാഹത്തിനുള്ളിൽ ലൈംഗികത കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ച് കുറിപ്പിൽ പരാമർശമില്ല

Related Stories

No stories found.
News Malayalam 24x7
newsmalayalam.com