ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിൽ ഇന്ത്യ എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്. അതിർത്തിയിൽ ഇന്ത്യൻ പ്രകോപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള സമാ ടിവിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
അതിർത്തിയിൽ ഇന്ത്യൻ പ്രകോപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും, ശക്തമായ ആക്രമണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും, അതിനുള്ള തന്ത്രങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും ഖ്വാജ ആസിഫ് അറിയിച്ചു.
യുദ്ധം നേരിടാനുള്ള എല്ലാവിധ മാർഗങ്ങളും പാകിസ്ഥാന് ഉണ്ട്. അത് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. തന്ത്രങ്ങൾ എല്ലാം രഹസ്യമാണ്. അവ പരസ്യമായി ചർച്ച ചെയ്യാൻ സാധിക്കില്ലെന്നും, ഏത് സാഹചര്യം നേരിടാനും ഞങ്ങൾ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
കാബൂളും ഇസ്ലാമാബാദുമായുള്ള സംഘർഷത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യവും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.