പാക് സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നു വീണതെന്നും സൈന്യം അറിയിച്ചു
പാക് സൈനിക ഹെലികോപ്റ്റർ  തകർന്നു വീണ് മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം
Source: X
Published on
Updated on

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന എല്ലാവരും മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നു വീണതെന്നും സൈന്യം അറിയിച്ചു.

പാകിസ്ഥാൻ ആർമി ഏവിയേഷന്റെ ഒരു എംഐ-17 ഹെലികോപ്റ്ററാണ് തകർന്നു വീണത്. അതേസമയം, എത്ര പേരാണ കൊല്ലപ്പട്ടതെന്ന കൃത്യമായ കണക്ക് സൈന്യം പുറത്തു വിട്ടിട്ടില്ല. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകരും അപകട സ്ഥലത്തെത്തിയിരുന്നു. അപകടത്തിൻ്റെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പാക് സൈനിക ഹെലികോപ്റ്റർ  തകർന്നു വീണ് മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം
"കോണ്‍ഗ്രസില്‍ ലയിക്കണം, ഉപാധ്യക്ഷയാക്കാം"; മമത ബാനര്‍ജിയെ ക്ഷണിച്ച് സോണിയ ഗാന്ധി

കഴിഞ്ഞ വർഷം സെപ്റ്റംബറിലും സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക വിമാനം തകർന്ന് വീണ് പാകിസ്ഥാനിൽ 5 പേർ മരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com