

തുർക്ക്മെനിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര ഫോറത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെയും വ്യത്യസ്തമായൊരു കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്.
പുടിനുമായുള്ള കൂടിക്കാഴ്ച വൈകിയതിനെ തുടർന്ന് അക്ഷമനായ ഷഹബാസ് ഫെരീഫ് പുടിനും തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗനും തമ്മിൽ ചർച്ച നടക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആർടി ഇന്ത്യയാണ് ഇതിൻ്റെ വീഡിയോ പുറത്തു വിട്ടത്.
വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനൊപ്പം തൊട്ടടുത്തുള്ള മുറിയിൽ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് 40 മിനിറ്റോളം കാത്തിരുന്ന് ക്ഷമ നശിച്ചതിനെ തുടർന്ന് തൊട്ടടുത്ത് പുടിനും എർദോഗനുമായി ചർച്ച നടക്കുന്ന മുറിയിലേക്ക് കടക്കുവാൻ തീരുമാനിക്കുകയായിരുന്നു.മുറിയിൽ കടന്ന് 10 മിനിറ്റുള്ളിൽ തന്നെ അദ്ദേഹം തിരികെ പോവുകയും ചെയ്തു.
സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നതോടെ ഷെരീഫിനെതിരെ പരിഹാസ കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഷെരീഫിന് പറ്റിയ നയതന്ത്രപരമായ പിഴവാണിതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. പുടിൻ യാചകർക്കായി സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വീഡിയോയിൽ വന്ന ഒറു കമൻ്റ്. ഈ യാചകരോട് ട്രംപും ഇതു തന്നെയാണ് ചെയ്തതതെന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.