മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. എല്ലാവർക്കും അറിയാവുന്ന ഇക്കാര്യം ഒരു മുന്നറിയിപ്പായി മദ്യക്കുപ്പികളിൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വലിയൊരു വിഭാഗം ആളുകൾ മദ്യത്തെ ഒഴിവാക്കാൻ മടികാണിക്കും. ആഘോഷങ്ങൾക്കും, ആശ്വാസത്തിനും, സമ്മർദ്ദത്തിനുമെല്ലാം മദ്യത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും, മരണവും, കുറ്റകൃത്യങ്ങളുമെല്ലാം വർധിച്ചിട്ടും ആളുകൾക്ക് അത്രയെളുപ്പം പിന്തിരിയാൻ പറ്റാത്ത ശീലമാണ് ഇത്.
മദ്യപാനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മദ്യപാനികകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി കണ്ടെത്തൽ. ഗ്യാലപ് പോള്‍ ഫലം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടുകൾ. 54 ശതമാനം അമേരിയ്ക്കക്കാരാണ് മദ്യം കഴിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയത്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് കൊണ്ടുവരാൻ നിരീക്ഷണങ്ങൾ തുടരുകയാണ്. പോൾസ്റ്റർ ഗാലപ്പിന്റെ ഏറ്റവും പുതിയ സർവേ കാണിക്കുന്നത്, ഏകദേശം 54% അമേരിക്കക്കാർ മദ്യം കഴിക്കുന്നതായാണ്. 2024 ൽ ഇത് 58% . 2023 ൽ 62% വും ആയിരുന്നു. എന്നാൽ മദ്യം ഒഴിവാക്കി കഞ്ചാവുപോലുള്ള ലഹരികളിലേക്ക് തിരിയുന്ന കണക്കുകൾ സർവേയിൽ വന്നിട്ടില്ലെന്ന് ഗവേഷകർ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ് വോട്ടെടുപ്പ് നടന്നത്.
1939 മുതല്‍ അമേരിക്കക്കാരുടെ മദ്യപാന സ്വഭാവവും 2001 മുതലുളള മദ്യപാനത്തിന്റെ ആരോഗ്യകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗ്യാലപ് നിരീക്ഷിച്ചുവരികയാണ്. മദ്യം ഉപേക്ഷിച്ചവരുടെ എണ്ണം വർധിച്ചതു മാത്രമല്ല, മദ്യപിക്കുന്ന നിരവധിപ്പേർ അതിന്റെ അളവു കുറച്ചതായും സർവേയിൽ കണ്ടെത്തി. മിതമായ മദ്യപാനം പോലും ദോഷകരമെന്ന് തിരിച്ചറിയുന്ന നിരവധിപ്പേരെ കണ്ടെത്തി. പൊതുജനാരോഗ്യം പോലുള്ള വിഷയങ്ങളിൽ അധികൃതർ നൽകുന്ന കർശനമായ മുന്നറിയിപ്പുകളും നടപടികളും കണക്കിലെടുത്ത് മദ്യനിർമാതാക്കളും കരുതലോടെയാണ് നീങ്ങുന്നത്. പണപ്പെരുപ്പവും, പലിനിരക്കുമെല്ലാം ഇക്കാര്യത്തിൽ പ്രതിഫലിച്ചിരിക്കാമെന്നും നിരീക്ഷണമുണ്ട്.
സർവേക്കിടെ 24 മണിക്കൂറിനുള്ളില്‍ മദ്യപിച്ചതായി 24 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഒരാഴ്ചയിലധികമായി മദ്യപിക്കാത്തവരുടെ എണ്ണം 40 ശതമാനത്തോളം വരും. 2000 ത്തിന് ശേഷം ഗാലപ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കാണിതെന്ന് അവകാശപ്പെടുന്നു. കൊവിഡ് സമയത്ത് അമേരിക്കയിൽ മദ്യപാനികളുടെ എണ്ണം വളരെക്കൂടുതലായിരുന്നു.
ആളുകളെ മാറിവരുന്ന മാനസികാവസ്ഥകൾ മദ്യപാനം ഉൾപ്പെടെയുള്ള ശീലങ്ങളെ മാറ്റുന്നതാകും എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ആധികാരികമായി അതിൽ സ്ഥിരീകരണമില്ല. 35 മുതല്‍ 54 വയസുവരെ പ്രായമുള്ള മുതിര്‍ന്നവരില്‍ 2023 മുതല്‍ മദ്യപാന ശീലം 10 ശതമാനവും 55 വയസിന് മുകളില്‍ ഉള്ളവരില്‍ മദ്യപാന ശീലം 5 ശതമാനവും കുറവ് രേഖപ്പെടുത്തി. പഴയ തലമുറയെ അപേക്ഷിച്ച് ജെൻസികളിൽ മദ്യാസക്തി കുറവെന്നാണ് കണ്ടെത്തൽ.
നിരീക്ഷണത്തോടൊപ്പം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളിൽ പറയുന്നത്. പുരുഷന്മാര്‍ക്ക് പ്രതിദിനം രണ്ട് ഡ്രിങ്‌സും സ്ത്രീകള്‍ക്ക് പ്രതിദിനം ഒരു ഡ്രിങ്കും സുരക്ഷിതമാണെന്നാണ്. അമേരിക്കന്‍ ജനതയില്‍ നിന്നുള്ള ഈ പോസിറ്റീവായ മാറ്റം കാണുന്നത് വളരെ സന്തോഷകരമാണെന്നാണ് പൊതുജന ആരോഗ്യവും, ആളുകളിലെ മദ്യപാന പ്രവണതകളെയും കുറിച്ച് പഠിക്കുന്ന കൊളംബിയ സര്‍വ്വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. കാതറിന്‍ ഉൾപ്പെടെയുള്ള വിദഗ്ധരുടെ പ്രതികരണം.