പാകിസ്ഥാൻ മന്ത്രിക്ക് താജ് മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

ഡൽഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള പാക് മന്ത്രിയുടെ അപേക്ഷ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിച്ചു.
Permission granted for Pakistani minister to visit the Taj Mahal
പാകിസ്ഥാൻ മന്ത്രിക്ക് താജ് മഹൽ സന്ദർശിക്കാൻ അനുമതി
Published on: 
Updated on: 

ഡൽഹി: ബഹുരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക്കിന് ആഗ്രയിലെ താജ് മഹൽ ഉൾപ്പെടെ നാല് പ്രമുഖ വിനോദസഞ്ചാര-ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, ഡൽഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിച്ചു.

നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന പ്രഥമ ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രഥമ സാംസ്കാരിക സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. മുസാദിക് മാലിക്കിന് അഞ്ച് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതി തേടിക്കൊണ്ടാണ് ഡൽഹിയിലെ പാകിസ്ഥാൻ ഹൈകമീഷൻ ഇന്ത്യൻ അധികൃതരെ സമീപിച്ചത്.

Permission granted for Pakistani minister to visit the Taj Mahal
പാശ്ചാത്യ സൈനികാഭ്യാസത്തിനിടെ പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ചു; 'പ്രകോപനമെന്ന്' പോളണ്ട്, 'ഗുരുതര ലംഘനമെന്ന്' നാറ്റോ

ആഗ്രയിലെ താജ്മഹൽ, ഡൽഹി ഹാട്ട്, ഹുമയൂണിൻ്റെ ശവകുടീരം, ഖില റായ് പിത്തോറ, ഹസ്രത്ത് നിസാമുദ്ദീൻ ദർഗ എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, നിസാമുദ്ദീൻ ദർഗയിലെ തിരക്കും മറ്റ് സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് അവിടേക്കുള്ള സന്ദർശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Permission granted for Pakistani minister to visit the Taj Mahal
ജെൻസൻ ഹുവാങ്ങിൻ്റെ രാജിക്ക് പിന്നാലെ എൻവിഡിയയ്ക്ക് തിരിച്ചടി; കമ്പനിയുടെ മൂല്യം ഇടിഞ്ഞ് നാലാം സ്ഥാനത്തെത്തി