ജെൻസൻ ഹുവാങ്ങിൻ്റെ രാജിക്ക് പിന്നാലെ എൻവിഡിയയ്ക്ക് തിരിച്ചടി; കമ്പനിയുടെ മൂല്യം ഇടിഞ്ഞ് നാലാം സ്ഥാനത്തെത്തി

മുൻപ് ഒന്നാം സ്ഥാനത്തായിരുന്ന കമ്പനിയുടെ ഓഹരികളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇടിവാണ് ഇത്.
Setback for Nvidia
എൻവിഡിയയ്ക്ക് തിരിച്ചടി
Published on: 
Updated on: 

വാഷിങ്ടൺ: ജെൻസൻ ഹുവാങ്ങിൻ്റെ നേതൃത്വത്തിൽ എഐ വിപണിയിൽ ഒന്നാം സ്ഥാനത്തായിരുന്ന എൻവിഡിയയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. വിപണി മൂല്യത്തിൽ ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പിന്നിലായ എൻവിഡിയ ഏറ്റവും മൂല്യമേറിയ യുഎസ് കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജെൻസൺ ഹുവാങ്ങിൻ്റെ രാജിയും തുടർന്ന് ഉണ്ടായ വിവാദങ്ങളെയും തുടർന്നാണ് ഒന്നാം സ്ഥാനത്തായിരുന്ന കമ്പനിയുടെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയത്. എൻവിഡിയയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 3.4 ട്രില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ തുടർച്ചയായ ഏഴാമത്തെ ആഴ്ചയും കമ്പനിയുടെ ഗ്രാഫ് നഷ്ടത്തിലാണ് കാണിക്കുന്നത്.

Setback for Nvidia
"ഇന്ത്യയെ കണ്ടുപഠിക്കൂ, പലിശ കുറവാണ് "; യുഎസ് കേന്ദ്രബാങ്കിനെതിരെ ട്രംപ്, വിമർശനം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി

5.08 ട്രില്യൺ വിപണി മൂല്യവുമായി ആപ്പിളാണ് ഇപ്പോൾ മുന്നിൽ. 3.72 ട്രില്യൺ ഡോളറുള്ള മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തും 3.44 ട്രില്യൺ ഡോളറുമായി ആൾഫബെറ്റ് മൂന്നാമതുമുണ്ട്. എൻവിഡിയയിലെ നേതൃ മാറ്റം കമ്പനിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോർട്ട്.

Setback for Nvidia
ഖലിസ്ഥാൻ വിഘടനവാദി നേതാവിനെതിരായ കൊലപാതക ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് 19 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി