വിമാനം റാഞ്ചാനോ തകര്‍ക്കാനോ ശ്രമിച്ചത് പൈലറ്റ്? യാത്രക്കാരെ കൂട്ടുപിടിച്ച് തടഞ്ഞ് സഹപൈലറ്റ്; ഫ്ലൈ ദുബായിയില്‍ സംഭവിച്ചത്

കോക്ക്പിറ്റിലെ അക്രമാസക്തമായ സാഹചര്യത്തെ തുടര്‍ന്നായിരുന്നു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്
വിമാനം റാഞ്ചാനോ തകര്‍ക്കാനോ ശ്രമിച്ചത് പൈലറ്റ്? യാത്രക്കാരെ കൂട്ടുപിടിച്ച് തടഞ്ഞ് സഹപൈലറ്റ്; ഫ്ലൈ ദുബായിയില്‍ സംഭവിച്ചത്
Published on: 
Updated on: 

ദുബായിയില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിമാനം റാഞ്ചാനോ തകര്‍ക്കാനോ പൈലറ്റുമാരില്‍ ഒരാള്‍ ശ്രമിച്ചെന്നും, സഹ പൈലറ്റ് യാത്രക്കൊര്‍ക്കൊപ്പം ചേര്‍ന്ന് അത് തടഞ്ഞെന്നുമാണ് പുതിയ വിവരം. അക്രമി പൈലറ്റ് സഹ പൈലറ്റിനെ കത്തിക്കൊണ്ട് ആക്രമിച്ചതായാണ് വിവരം. കോക്ക്പിറ്റിലെ അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു അടിയന്തര ലാന്‍ഡിങ്. യാത്രക്കാരില്‍ ചിലരുടെ വസ്ത്രത്തിൽ രക്തം പുരണ്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇരുന്നൂറോളം യാത്രക്കാരുമായി ദുബായിയില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലായിരുന്നു ദുരൂഹ സംഭവങ്ങള്‍. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 16,600 അടിയിലേക്ക് പതിച്ചതാണ് ആദ്യം ആശങ്കയ്ക്ക് കാരണമായത്. പിന്നാലെ ഫ്ലൈറ്റ് ട്രാക്കിങ് സാധ്യമാകാത്ത വിധം വിമാനം അപ്രത്യക്ഷമായിരുന്നു.

തുടര്‍ന്നാണ് വിമാനത്തിലെ ട്രാൻസ്പോണ്ടർ എമര്‍ജന്‍സി കോഡ് അയയ്ക്കുന്നത്. ജനറല്‍ എമര്‍ജന്‍സിയെ സൂചിപ്പിക്കുന്ന 7700 എന്ന സ്ക്വാക്ക് കോഡാണ് ആദ്യം അയച്ചത്. പിന്നാലെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു എന്നു സൂചിപ്പിക്കുന്ന 7500 എന്ന സ്ക്വാക്ക് കോഡ് അയച്ചു. ഉടനെ തന്നെ അത് 7700 എന്ന സ്ക്വാക്ക് കോഡിലേക്ക് മാറ്റുകയും ചെയ്തു. അപ്പോള്‍ വിമാനം 17,400 അടി ഉയരത്തിലായിരുന്നു. ഇതോടെ, വിമാനം റാഞ്ചിയെന്ന സംശയം അധികൃതരിലും ഉണ്ടായി. ഇസ്രയേല്‍ യുദ്ധ വിമാനങ്ങളെ വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. പിന്നാലെ, വിമാനം ആരും റാഞ്ചിയില്ലെന്നും പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കവും അടിയുമാണ് അടിയന്തര ലാന്‍ഡിങ്ങിന് കാരണമായതെന്നും വിശദീകരണം വന്നു.

വിമാനം റാഞ്ചാനോ തകര്‍ക്കാനോ ശ്രമിച്ചത് പൈലറ്റ്? യാത്രക്കാരെ കൂട്ടുപിടിച്ച് തടഞ്ഞ് സഹപൈലറ്റ്; ഫ്ലൈ ദുബായിയില്‍ സംഭവിച്ചത്
അറബിക്കടലിൽ വന്‍ ലഹരിവേട്ട; 3,000 കോടി രൂപയുടെ 526 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി, അഞ്ച് പാക് സ്വദേശികള്‍ പിടിയില്‍

പക്ഷേ വിഷയം അവിടെയും അവസാനിക്കുന്നില്ല. പൈലറ്റുമാരുടെ അടി ചെറുതായിരുന്നില്ലെന്നും വിമാനം റാഞ്ചാനോ തകര്‍ക്കാനോ ഒരു പൈലറ്റ് നടത്തിയ ശ്രമത്തെ മറ്റൊരാള്‍ ചെറുക്കുകയായിരുന്നു എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഹ പൈലറ്റിനെ കുത്തിയശേഷമാണ് അടുത്തയാള്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. അക്രമിയായ പൈലറ്റിനെ മുറിവേറ്റ സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ കീഴടക്കുകയായിരുന്നു. കോക്ക്പിറ്റിലെ അക്രമാസക്തമായ സാഹചര്യത്തെ തുടര്‍ന്നായിരുന്നു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്. ഇതിനിടെയാണ് യാത്രക്കാരില്‍ ചിലരുടെ വസ്ത്രങ്ങളില്‍ ചോര പടര്‍ന്നതെന്നുമാണ് പുതിയ വിവരം.

News Malayalam 24x7
newsmalayalam.com