കുഴിയെടുത്തത് പൈപ്പ് ലൈനിന്; കണ്ടെടുത്തത് 1000 വർഷത്തിലധികം പഴക്കമുള്ള മമ്മി

ഭൂമിക്കടിയിൽ 20 ഇഞ്ച് ഉയർന്ന പ്രതലത്തിൽ ഇരുത്തി സംസ്കരിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് ആഭരണങ്ങളും പാത്രങ്ങളും
ലിമയിൽ കണ്ടെത്തിയ മമ്മി
ലിമയിൽ കണ്ടെത്തിയ മമ്മിSource; x / Reuters Science News
Published on

ഗ്യാസ് പൈപ്പ് ലൈനിന് കുഴിയെടുക്കുകയായിരുന്ന കോർപ്പറേഷൻ പണിക്കാർ കണ്ടെത്തിയത് 1000 വര്‌ഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന മമ്മി. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം, മമ്മിയിൽ കാർബൺ ഡേറ്റിങ് നടത്തുകയാണിപ്പോൾ ആർക്കിയോളജി വകുപ്പ്.

ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടിയുള്ള ലിമ അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് നഗരത്തിലെ തെരുവിൽ നിന്ന് മമ്മി കണ്ടെത്തിയത്. ഭൂമിക്കടിയിൽ 20 ഇഞ്ച് ഉയർന്ന പ്രതലത്തിൽ ഇരുത്തി സംസ്കരിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് ആഭരണങ്ങളും പാത്രങ്ങളും ഒരുമിച്ച് ചേർത്ത് കെട്ടിവെച്ച് അടക്കം ചെയ്ത നിലയിൽ. കറുത്ത മുടിയും മറ്റും മൃതശരീരത്തിൽ കാണാം.

നൂറ്റാണ്ടുകൾക്ക് മുൻപ് ആചാരപരമായ സവിശേഷതകളോടെ ശവശരീരം അടക്കുന്ന രീതിയെയാണ് മമ്മിഫിക്കേഷൻ എന്ന് പറയുന്നത്. പ്രാചീനകാലത്ത് ഈജിപ്ഷ്യൻ ഫറോവാകളും രാജാക്കന്മാരുമാണ് ഈ രീതി ആദ്യം പിന്തുടർന്നിരുന്നത്. പിന്നീട് പല വിഭാഗങ്ങളും ഈ സംസ്കാരരീതി അനുവർത്തിച്ചു.

ലിമയിൽ കണ്ടെത്തിയ മമ്മി
20 വർഷമായി കോമയിൽ; സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരൻ' ഉണർന്നിട്ടില്ല; അത്ഭുതം സംഭവിക്കാനായി കാത്തിരിക്കുകയാണെന്ന് കുടുംബം

കാർ‌ഷിക ഇടമായിരുന്ന ഇവിടം ചെറുപട്ടണമായി മാറിയതാണെന്ന് ലിമയിലെ ആർക്കിയോളജിസ്റ്റായ ഹൊസെ അലിയാ​ഗ പറഞ്ഞു. പെറുവിയൻ തീരത്തെ പ്രാചീന ചൻകായ് സംസ്കാരത്തിന്റെ ഭാഗമായുള്ള കല്ലറയാകാം ഇതെന്നും 1000 വർഷം പഴക്കം കാണുമെന്നും അലിയാഗ പറഞ്ഞു. നദിയിൽ മീൻ പിടിച്ചും വേട്ടയാടിയുമാണ് ഈ വിഭാഗം ജീവിച്ചിരുന്നത്.

ആൻഡിസ് പർവ്വതനിരയിൽ നിന്നുത്ഭവിക്കുന്ന മൂന്ന് നദികളുടെ സം​ഗമപ്രദേശം കൂടിയാണ് ലിമ. 1535 സ്പാനിഷ് കുടിയേറ്റത്തിന് മുൻപേ ഇവിടെ മനുഷ്യർ അധിവസിച്ചിരുന്ന പെറു. പ്രാചീന സംസ്കൃതി നിലനിന്നിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്. പത്തുലക്ഷത്തോളം ജനങ്ങളുള്ള ലിമയിൽ 400 ഓളം ആർക്കിയോളജിക്കൽ സൈറ്റുകളുമുണ്ട്. മമ്മി കണ്ടെത്തിയതോടെ അതിർത്തി കെട്ടി തിരിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണിവിടെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com