റഷ്യയിൽ പ്ലേഗ് ഭീതി: ലാബ് ഗവേഷകയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകൾ ക്വാറന്റീനിൽ; പടരുന്നത് തടയാൻ കർശന നിയന്ത്രണം

യുവതിയുമായി സമ്പർക്കത്തിൽ വന്ന 197-ലധികം പേരെ നിലവിൽ ക്വാറന്റീനിൽ പാർപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലായിരുന്ന ഷെലെഖോവ് ആശുപത്രിക്ക് പുറമെ ഇർകുട്സ്കിലെ മറ്റ് മൂന്ന് പ്രധാന ആശുപത്രികളിലും കുട്ടികളുടെ ആശുപത്രിയിലും പ്രസവാശുപത്രിയിലും മൂന്നാഴ്ചത്തെ കർശന ക്വാറന്റീൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Health authorities in Siberia’s Irkutsk region have placed nearly 200 people under medical observation after a laboratory worker died from plague, according to media reports and a statement by a regional leader Friday.
Nearly 200 People Under Observation After Irkutsk Lab Worker Dies From PlagueNews Malayalam 24x7
Published on: 
Updated on: 

മോസ്കോ: സൈബീരിയയിലെ അതീവ സുരക്ഷാ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക മരിച്ചതിനെത്തുടർന്ന് റഷ്യയിൽ പ്ലേഗ് ഭീതിയില്‍. പ്രദേശത്തെ നൂറുകണക്കിന് ആളുകളെ ക്വാറന്റീനിലും കർശന വൈദ്യനിരീക്ഷണത്തിലും പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്നീഷ്യനായ 28 വയസുകാരി ദാരിയ ഷിപിലോവ കടുത്ത ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. മരണകാരണം അതീവ മാരകമായ ന്യൂമോണിക് പ്ലേഗ് ആണെന്ന സംശയമാണ് അധികൃതരെയും ആരോഗ്യപ്രവർത്തകരെയും മുൾമുനയിൽ നിർത്തിയിരിക്കുന്നത്.

ലാബിൽ പ്രവർത്തിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് തനിക്ക് അണുബാധയേറ്റതെന്ന് ചികിത്സയിലായിരുന്നപ്പോൾ യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബുറിയാതിയ മേഖലയിൽ ഫീൽഡ് സന്ദർശനത്തിലായിരുന്ന ഇവർക്ക് അവിടെവെച്ചാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് എന്നാണ് വിവരം. തുടർന്ന് ഷെലെഖോവ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ലാബിൽ അണുബാധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരുവിധ അപകടങ്ങളും നടന്നിട്ടില്ലെന്ന് റഷ്യൻ ഉപഭോക്തൃ-ആരോഗ്യ സുരക്ഷാ ഏജൻസിയായ റോസ്പോട്രെബ്നാഡ്സർ അവകാശപ്പെട്ടു. മുൻനിര ഗവേഷണ കേന്ദ്രങ്ങളിൽ അതീവ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാൽ ടെസ്റ്റ് ട്യൂബ് പൊട്ടിയെന്ന വാദം സംശയാസ്പദമാണെന്ന് പ്രമുഖ റഷ്യൻ പകർച്ചവ്യാധി വിദഗ്ധൻ മിഖായേൽ ഫാവോറോവും ചൂണ്ടിക്കാട്ടി. ഇതോടെ യഥാർത്ഥ കാരണം മൂടിവെക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

യുവതിയുമായി സമ്പർക്കത്തിൽ വന്ന 197-ലധികം പേരെ നിലവിൽ ക്വാറന്റീനിൽ പാർപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലായിരുന്ന ഷെലെഖോവ് ആശുപത്രിക്ക് പുറമെ ഇർകുട്സ്കിലെ മറ്റ് മൂന്ന് പ്രധാന ആശുപത്രികളിലും കുട്ടികളുടെ ആശുപത്രിയിലും പ്രസവാശുപത്രിയിലും മൂന്നാഴ്ചത്തെ കർശന ക്വാറന്റീൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലാബിന് സമീപമുള്ള അലുമിനിയം ഫാക്ടറിയിലെ തൊഴിലാളികളോട് നിർബന്ധമായും മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Health authorities in Siberia’s Irkutsk region have placed nearly 200 people under medical observation after a laboratory worker died from plague, according to media reports and a statement by a regional leader Friday.
എബോള വ്യാപനം: 220 ഓളം പേര്‍ മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നും ഇവരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്നും ഇർകുട്സ്ക് ഗവർണർ ഇഗോർ കോബ്സെവ് വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളിൽ ജനം പരിഭ്രാന്തരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് റഷ്യയുടെ ചീഫ് സ്റ്റേറ്റ് സാനിറ്ററി ഡോക്ടർ അന്ന പോപോവ മോസ്കോയിൽ നിന്ന് നേരിട്ട് സൈബീരിയയിലെത്തി അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബുറിയാതിയ മേഖലയുടെ തലവൻ അലക്സി സിദെനോവ് രോഗബാധ പ്ലേഗ് ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറയുമ്പോഴും, മുൻ ആരോഗ്യ ഏജൻസി മേധാവി ഗെന്നഡി ഒനിഷ്ചെങ്കോ ഇത് പ്ലേഗ് ആകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ്.

യെർസീനിയ പെസ്റ്റിസ്എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പ്ലേഗ് രോഗങ്ങളിൽ ഏറ്റവും മാരകമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. വസൂരി പോലെ ലോകത്തുനിന്ന് പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗമല്ല പ്ലേഗ്. ഇതിന് കാരണമാകുന്ന യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പ്രകൃതിയിലെ കാട്ടുജീവികളിലും എലികൾ ഉൾപ്പെടെയുള്ള കരണ്ടുതിന്നുന്ന ജീവികളിലും അവയിലെ ചെള്ളുകളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഡഗാസ്കർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പെറു, അമേരിക്കയിലെയും മധ്യേഷ്യയിലെയും ചില ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. യഥാസമയം തിരിച്ചറിഞ്ഞ് ആന്റിബയോട്ടിക് ചികിത്സ നൽകിയില്ലെങ്കിൽ മണിക്കൂറുകൾക്കകം മരണം സംഭവിക്കാം എന്നതിനാലാണ് പ്രാഥമിക ഘട്ടത്തിൽത്തന്നെ ആരോഗ്യവകുപ്പ് ഇത്രയധികം കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Health authorities in Siberia’s Irkutsk region have placed nearly 200 people under medical observation after a laboratory worker died from plague, according to media reports and a statement by a regional leader Friday.
SPOTLIGHT | അന്ധവിശ്വാസം കൊലയ്ക്കുകൊടുക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും
News Malayalam 24x7
newsmalayalam.com