ട്രംപിന് രാഷ്ട്രീയ തിരിച്ചടി; യുഎസ് ഓഹരികൾ മൂന്ന് മാസത്തെ ഉയർന്ന നിലയിൽ

യുഎസ് കോൺഗ്രസിൻ്റെ ഇരുസഭകളിലും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയതോടെയാണ് വിപണി കുതിച്ചത്.
US stocks at a three-month high
യുഎസ് ഓഹരികൾ മൂന്ന് മാസത്തെ ഉയർന്ന നിലയിൽ
Published on: 
Updated on: 

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ റിപബ്ലിക്കൻ പാർട്ടിക്ക് നേരിട്ട രാഷ്ട്രീയ തിരിച്ചടിക്ക് പിന്നാലെ വാൾസ്ട്രീറ്റിൽ വൻ കുതിപ്പ്. യുഎസ് കോൺഗ്രസിൻ്റെ ഇരുസഭകളിലും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയതോടെയാണ് വിപണി മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നത്.

ഡൗ ജോൺസ് 1,569 പോയിൻ്റ് ഉയർന്ന് 53,356.12 എന്ന ചരിത്രപരമായ റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. എസ്‌ ആൻഡ്പി 500 സൂചിക 1.58 ശതമാനം ഉയർന്ന് മൂന്ന് മാസത്തെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. സാങ്കേതിക ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ഡാക് സൂചിക 1.44 ശതമാനം വർധിച്ചു.

US stocks at a three-month high
യുഎസ് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധവികാരം; ഇറാൻ യുദ്ധമാണ് പരാജയ കാരണമെന്ന് തുറന്നടിച്ച് ജെ.ഡി. വാൻസ്

തെരഞ്ഞെടുപ്പ് ഫലം എണ്ണവിലയിലും മാറ്റം വരുത്തി. ഇറാൻ യുദ്ധ നയങ്ങളിൽ ഡെമോക്രാറ്റുകൾ നിയന്ത്രണം കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 8 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 95 ഡോളറിലേക്ക് താഴ്ന്നു. വിപണിയിലെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും ട്രംപ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചതുമാണ് ഓഹരി വിപണിക്ക് അനുകൂലമായത്.

അതേസമയം രാഷ്ട്രീയ തിരിച്ചടിയെ തുടർന്ന് ഡൊണൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള മാധ്യമ കമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൻ്റെ ഓഹരി വില 24 ശതമാനം വരെ ഇടിഞ്ഞു. ട്രംപിൻ്റെ പ്രധാന അനുഭാവിയായ ഈലോൺ മസ്കിൻ്റെ ടെസ്‌ല, സ്പേസ് എക്സ് ഓഹരികളും മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

US stocks at a three-month high
"ആര് ജയിച്ചാലും ഇറാനോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ല, ആ പ്രതീക്ഷ തെറ്റ്"; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ മൊജ്‌തബ ഖമനേയി