മറ്റൊരാള്‍ക്ക് സമ്മാനിക്കാനുള്ളതല്ല ഇത്; ട്രംപിന് നൊബേല്‍ വാഗ്ദാനം ചെയ്ത മച്ചാഡോയ്ക്ക് കമ്മിറ്റിയുടെ മുന്നറിയിപ്പ്

തനിക്ക് ലഭിച്ച സമാധാന നൊബേല്‍ ട്രംപിന് കൈമാറുമെന്നായിരുന്നു മച്ചാഡോയുടെ പ്രഖ്യാപനം
മറ്റൊരാള്‍ക്ക് സമ്മാനിക്കാനുള്ളതല്ല ഇത്; ട്രംപിന് നൊബേല്‍ വാഗ്ദാനം ചെയ്ത മച്ചാഡോയ്ക്ക് കമ്മിറ്റിയുടെ മുന്നറിയിപ്പ്
Published on
Updated on

തനിക്ക് ലഭിച്ച സമാധാന നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറുമെന്ന വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊരീന കൊച്ചാഡോയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി നൊബേല്‍ കമ്മിറ്റി.

നൊബേല്‍ പുരസ്‌കാരം പങ്കുവെക്കാനോ റദ്ദാക്കാനോ കൈമാറ്റം ചെയ്യാനോ ആകില്ലെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തീരുമാനം എല്ലാ കാലത്തേക്കും നിലനില്‍ക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മറ്റൊരാള്‍ക്ക് സമ്മാനിക്കാനുള്ളതല്ല ഇത്; ട്രംപിന് നൊബേല്‍ വാഗ്ദാനം ചെയ്ത മച്ചാഡോയ്ക്ക് കമ്മിറ്റിയുടെ മുന്നറിയിപ്പ്
മനുഷ്യത്വം വിറങ്ങലിച്ച ദിനങ്ങൾ; സുഡാനിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചിട്ട് 1000 ദിവസം

തനിക്ക് ലഭിച്ച സമാധാന നൊബേല്‍ ട്രംപിന് കൈമാറുമെന്നായിരുന്നു മച്ചാഡോയുടെ പ്രഖ്യാപനം. അടുത്തയാഴ്ച മച്ചാഡോ യുഎസില്‍ എത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ട്രംപും പറഞ്ഞിരുന്നു. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് തട്ടിക്കൊണ്ടു പോയി തടവിലാക്കിയതിനു പിന്നാലെയാണ് രാജ്യത്തെ പ്രതിപക്ഷ നേതാവ് യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്.

ലോകത്ത് പല സംഘര്‍ഷങ്ങളും അവസാനിപ്പിക്കുകയും യുദ്ധങ്ങള്‍ ഒഴിവാക്കുകയും ചെയ്ത തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ചത് വെനസ്വേലയുടെ പ്രതിപക്ഷ നേതാവും ട്രംപിനെ പിന്തുണക്കുകയും ചെയ്ത മരിയ കൊരീന മച്ചാഡോയ്ക്കും.

തനിക്ക് ലഭിച്ച നൊബേല്‍ ട്രംപിന് സമര്‍പ്പിക്കുന്നുവെന്ന് കൊച്ചാഡോ നേരത്തേയും പറഞ്ഞിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിതാന്തമായ പരിശ്രമം, ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായുള്ള പോരാട്ടം,' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025ലെ സമാധാനത്തിനുള്ള പുരസ്‌കാരം മരിയ കൊറീന മച്ചാഡോയ്ക്ക് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com