ഫ്രാൻസിൽ പ്രതിഷേധം ശക്തം; ആയുധങ്ങൾ പിടിച്ചെടുത്തു

ജീവിതച്ചെലവ് വർധനവിനും വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കലിനുമെതിരെ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു.
ഫ്രാൻസിൽ പ്രതിഷേധം ശക്തം
ഫ്രാൻസിൽ പ്രതിഷേധം ശക്തം
Published on: 
Updated on: 

പാരീസ്: ജീവിതച്ചെലവ് വർധനവിനെതിരായ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. 135 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വൻതോതിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് വിവരം.

കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങളിൽ നിരവധി കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ തുടങ്ങിയവ അടച്ചിടുകയും വ്യാപാരികൾ സ്ഥാപനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാൻസിൽ പ്രതിഷേധം ശക്തം
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ വ്യാപക റെയ്ഡ്; നിരവധി പലസ്തീനികൾ കസ്റ്റഡിയിൽ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാൻ്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇറ്റലി, സ്‌പെയിൻ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

ഫ്രാൻസിൽ പ്രതിഷേധം ശക്തം
'കാർഗിലിൽ സ്വന്തം സൈനികരുടെ മൃതദേഹം പോലും സ്വീകരിക്കാത്ത പാകിസ്ഥാന് എന്ത് ധാർമ്മികത?'; യുഎൻ വേദിയിൽ ആഞ്ഞടിച്ച് ഇന്ത്യ
News Malayalam 24x7
newsmalayalam.com