

ഷെന്‍സന്‍ (ചൈന): രാഷ്ട്രീയ ലോകം ആകാംശയോടെ കാത്തിരിക്കുന്ന 'ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി' (എപെക്)ന്റെ മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും കൂടിക്കാഴ്ച നടത്തി. 'പഴയ സുഹൃത്ത്' എന്നാണ് ഷി ജിന്‍പിങ് പുടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യുക്രൈന് യുദ്ധം, ഊര്‍ജ വിതരണം, അമേരിക്കയുമായുള്ള ബന്ധം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
നാളെ നടക്കുന്ന നിര്‍ണായക ചൈന- അമേരിക്ക- റഷ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കായി ഇന്ന് വൈകീട്ട് ട്രംപ് ചൈനയിലെത്തും.