ഒരിക്കലും പുറംലോകത്തേക്ക് വരാത്ത ആമസോണ്‍ കാട്ടിലെ അപൂര്‍വ്വ ഗോത്രവര്‍ഗ്ഗക്കാര്‍ കാടിന് പുറത്തേക്ക്; കാരണം പട്ടിണി?

തവാരി ഗ്രാമത്തിന് സമീപത്തെ സർക്കാർ പരിശോധനാ കേന്ദ്രത്തിന് അടുത്താണ് തിങ്കളാഴ്ച ഇരുപതോളം വരുന്ന ഗോത്രവർഗ്ഗക്കാർ എത്തിയത്. ഇവർ ഭക്ഷണം ആവശ്യപ്പെട്ടതായും, ഗുവാജജാര ഗോത്രസമൂഹത്തിലെ അംഗങ്ങളാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Rare images of Indigenous group in Amazon highlight threats
Rare images of Indigenous group in Amazon highlight threatsNews Malayalam
Published on: 
Updated on: 

റിയോ: ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഉൾപ്രദേശങ്ങളിൽ പുറംലോകവുമായി യാതൊരു സമ്പർക്കവുമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന 'അവ'ഗോത്രവിഭാഗത്തിലെ അംഗങ്ങൾ വനത്തിന് പുറത്തേക്ക് വന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കുകിഴക്കൻ ബ്രസീലിലെ മരൻഹാവോ സംസ്ഥാനത്തുള്ള അരാരിബോയ ഗോത്രമേഖലയിലെ തവാരി ഗ്രാമത്തിന് സമീപത്തെ സർക്കാർ പരിശോധനാ കേന്ദ്രത്തിന് അടുത്താണ് തിങ്കളാഴ്ച ഇരുപതോളം വരുന്ന അപൂര്‍വ്വ ഗോത്രവർഗ്ഗക്കാർ എത്തിയത്. ഇവർ ഭക്ഷണം ആവശ്യപ്പെട്ടതായും, ഗുവാജജാര ഗോത്രസമൂഹത്തിലെ അംഗങ്ങളാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോര്‍ട്ട്.

യുകെ ആസ്ഥാനമായുള്ള 'സർവൈവൽ ഇന്റർനാഷണൽ' എന്ന സംഘടനയാണ് 'ഗാർഡിയൻസ് ഓഫ് ദ ആമസോൺ' എന്ന തദ്ദേശീയ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ അഭ്യർത്ഥനപ്രകാരം ഈ ചരിത്രപരമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും ചൊവ്വാഴ്ച പുറത്തുവിട്ടത്. വടക്കുപടിഞ്ഞാറൻ മരൻഹാവോയിൽ അധിവസിക്കുന്ന തുപ്പി ഗ്വാരാനി വിഭാഗത്തിൽപ്പെട്ട 'അവ' ജനതയിലെ ഒരു വിഭാഗം സ്വമേധയാ പുറംലോകത്തുനിന്ന് അകന്നുനിൽക്കുന്നവരാണെന്ന് ബ്രസീലിലെ തദ്ദേശീയ കാര്യ ഏജൻസിയായ 'ഫുനായ്' വ്യക്തമാക്കി. പുറത്തുവന്ന വീഡിയോകൾ പരിശോധിച്ചുവരികയാണെന്നും, പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക എന്ന സർക്കാർ നയത്തിൽ മാറ്റമില്ലെന്നും ഫുനായ് അറിയിച്ചു.

Rare images of Indigenous group in Amazon highlight threats
പോലീസിനെ വെട്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങൾ; അർജന്റീന വഴി സിനിമാറ്റിക് പലായനം ; ട്രംപിന്‍റെ സഹായത്തില്‍ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീല്‍ വിട്ടത് നാടകീയമായി !

ആമസോൺ കാടുകളിലേക്ക് അനധികൃതമായി കടന്നുകയറുന്ന മരംവെട്ടുകാർ, വേട്ടക്കാർ, കന്നുകാലി വളർത്തലുകാർ എന്നിവരിൽ നിന്ന് 'അവ' ഗോത്രവിഭാഗം കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് സർവൈവൽ ഇന്റർനാഷണൽ ഡയറക്ടർ കരോലിൻ പിയേഴ്സ് പറഞ്ഞു. എല്ലാ വശത്തുനിന്നുമുള്ള കയ്യേറ്റങ്ങൾ ഇവരെ ആമസോൺ വനത്തിലെ ചെറിയൊരു തുരുത്തിലേക്ക് ഒതുക്കിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

പുറംലോകവുമായി ആസൂത്രിതമല്ലാത്ത രീതിയിലുള്ള സമ്പർക്കം ഇത്തരം ഒറ്റപ്പെട്ട ഗോത്രസമൂഹങ്ങൾക്ക് വലിയ അപകടമുണ്ടാക്കുമെന്ന് മരൻഹാവോയിലെ തദ്ദേശീയ സംഘടനയായ 'കോപിമ' മുന്നറിയിപ്പ് നൽകി. പുറത്തുനിന്നുള്ളവരുമായുള്ള സമ്പർക്കം വഴി പടരുന്ന രോഗങ്ങൾ ഇവരുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം. 1980-കളിൽ കൊളംബിയയിലെ ഒറ്റപ്പെട്ട 'നുകാക്' ഗോത്രവിഭാഗത്തിന് പുറംലോകവുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് പകർന്ന രോഗങ്ങളാൽ അവരിൽ ഏകദേശം 40 ശതമാനം പേരും മരണപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നു. കാടില്ലെങ്കിൽ ഒറ്റപ്പെട്ട ഗോത്രജനതയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ഈ അപൂർവ്വ ദൃശ്യങ്ങളിലൂടെ പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.

Rare images of Indigenous group in Amazon highlight threats
ലാറ്റിനമേരിക്കയില്‍ ഇടത് കാറ്റ് അവസാനിക്കുന്നോ?: ബ്രസീല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തില്‍ ലുല പിന്നില്‍; വലതുപക്ഷ മുന്നേറ്റം