ദൂരയാത്രകളിൽ വളർത്തു നായയെ കൊണ്ടുപോകാൻ കഴിയാത്തതിൽ വിഷമമുണ്ടോ? ഫ്യൂമച്ചീനോ വിമാനത്താവളത്തിൽ അതിന് പരിഹാരമുണ്ട്!

നായകൾക്കായി അരോമതെറാപ്പി, അവയുടെ പ്രത്യേക പരിപാലനവും എല്ലാം ഇവിടെയുണ്ട്
ദൂരയാത്രകളിൽ വളർത്തു നായയെ കൊണ്ടുപോകാൻ കഴിയാത്തതിൽ വിഷമമുണ്ടോ? ഫ്യൂമച്ചീനോ വിമാനത്താവളത്തിൽ അതിന് പരിഹാരമുണ്ട്!
Published on

ഇറ്റലി: വളർത്തു നായയുണ്ടോ. അവയുള്ളതിനാൽ യാത്രകൾ മാറ്റിവയ്ക്കാറുണ്ടോ? ഇറ്റലിയിലാണെങ്കിൽ ഇനി അതുവേണ്ട. വളർത്തു നായകൾക്കായി ഒരു ഹോട്ടൽ തന്നെ സജ്ജമാക്കിയിരിക്കുകയാണ് ഫ്യൂമച്ചീനോ വിമാനത്താവളം. ദൂരയാത്രയാണോ? വിമാന മാർഗമാണോ യാത്ര? നിങ്ങൾക്ക് വളർത്തു നായകളുണ്ടോ? ഉണ്ടെങ്കിൽ അതിനെ ഞങ്ങളുടെ കരങ്ങളിൽ ഏൽപ്പിക്കുക. നിങ്ങൾ എങ്ങനെ അതിനെ പരിചരിക്കുന്നോ അതുപോലെ തന്നെ ഞങ്ങളും അവരെ നോക്കും. ഇതാണ് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ക്യാപ്ഷൻ.

ദൂരയാത്രകളിൽ വളർത്തു നായയെ കൊണ്ടുപോകാൻ കഴിയാത്തതിൽ വിഷമമുണ്ടോ? ഫ്യൂമച്ചീനോ വിമാനത്താവളത്തിൽ അതിന് പരിഹാരമുണ്ട്!
മരണത്തിൽ നിന്ന് കൈപിടിച്ച് കയറ്റി; നസീറയ്ക്ക് നന്ദി പറയാൻ വീണ്ടുമെത്തി തെരുവുനായ

വളർത്തു മൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കാത്ത യാത്രകളിൽ അവയെ ആരെ ഏൽപ്പിക്കും എന്ന ആശങ്ക പലർക്കും ഉണ്ടാകും. ഡോഗ് ഷെൽട്ടറുകളടക്കം ഉണ്ടെങ്കിലും, അവർ പരിചയിച്ചു വന്ന സുഖ സൗകര്യങ്ങൾ, പലപ്പോഴും നിങ്ങളില്ലാത്ത ആ ദിനങ്ങളിൽ അവർക്ക് നഷ്ടമായേക്കും. ഈ ദിവസങ്ങൾ അവയുടെ സ്വഭാവം പോലും മാറ്റിമറിച്ചേക്കാം. ഇതെല്ലാം ഒഴിവാക്കാനാണ് വിമാനയാത്രക്കാർക്കായി റോമിലെ ഫ്യുമച്ചീനോ വിമാനത്താവളം പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളത്തിൽ തന്നെയാണ് ഈ ഹോട്ടൽ സജ്ജമാക്കിയിരിക്കുന്നത്. ജോലി സംബന്ധമായ പെട്ടെന്നുള്ള യാത്രയ്ക്കിടയിൽ നിങ്ങളുടെ സന്തതസഹചാരികളായ നായകൾ ഒറ്റപ്പെട്ട് പോകുന്നത് ഒഴിവാക്കാനുള്ള സഹായം എന്ന നിലയ്ക്കാണ് ഈ ഹോട്ടൽ സജ്ജമാക്കിയിരിക്കുന്നത്. ഹോട്ടലിൽ നായകൾക്ക് മറ്റ് പരിശീലനങ്ങളും നൽകാറുണ്ട്.

ദൂരയാത്രകളിൽ വളർത്തു നായയെ കൊണ്ടുപോകാൻ കഴിയാത്തതിൽ വിഷമമുണ്ടോ? ഫ്യൂമച്ചീനോ വിമാനത്താവളത്തിൽ അതിന് പരിഹാരമുണ്ട്!
സ്വവര്‍ഗാനുരാഗം നോര്‍മലാണ്, മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും

നായകൾക്കായി അരോമ തെറാപ്പി, അവയുടെ പ്രത്യേക പരിപാലനവും എല്ലാം ഇവിടെയുണ്ട്. ഉടമസ്ഥർക്ക് ഏത് സമയം വേണമെങ്കിലും സിസിടിവി അടക്കം പരിശോധിക്കാം. വീഡിയോകോൾ വിളിച്ച് നായകളെ പരിശോധിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ അങ്ങനെ സേവനങ്ങൾ അനവധിയാണ്. മെയിൽ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ സ്വീകാര്യതയാണ് ഹോട്ടലിന് ലഭിച്ചത്. ഇറ്റലിയിലെ നായകൾക്കുള്ള ആദ്യ ഹോട്ടൽ കൂടിയാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com