അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആക്രമണം നടത്തിയ 16 വയസ്സുകാരനും വെടിയേറ്റ് മരിച്ചു
അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു
Published on: 
Updated on: 

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ ബെൻഡ് നഗരത്തിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആക്രമണം നടത്തിയ 16 വയസ്സുകാരനും വെടിയേറ്റ് മരിച്ചു.

അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം

സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ അതിക്രമിച്ചുകയറിയ പ്രതി, പൂട്ടിയിട്ടിരുന്ന വാതിലുകൾക്ക് നേരെ വെടിയുതിർത്താണ് അകത്തുകയറിയതെന്ന് പൊലീസ് അറിയിച്ചു.

സ്കൂളിനുള്ളിലേക്ക് കടന്ന പ്രതിയെ പിന്തുടർന്നെത്തിയ ഒരു പ്രദേശവാസി വെടിവെച്ചതിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ബെൻഡ് പൊലീസ് മേധാവി മൈക്ക് ക്രാൻ്റ്സ് പറഞ്ഞു.

അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു
അരുംകൊല! ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച് 19കാരൻ

കൊല്ലപ്പെട്ട കുട്ടികൾക്ക് അഞ്ച്, എട്ട്, 11 എന്നിങ്ങനെയാണ് പ്രായം. വെടിവെപ്പിൽ പരിക്കേറ്റ ഏഴ് വയസ്സുകാരനെയും 54 വയസ്സുള്ള അധ്യാപികയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിക്ക് സ്കൂളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയതായി ബെൻഡ്-ലാ പൈൻ സ്കൂൾ അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com