യുഎസിൽ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വമുണ്ടാകും; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

പൗരത്വം ജന്മാവകാശമല്ലെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
യുഎസിൽ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വമുണ്ടാകും; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
Published on
Updated on

വാഷിങ്ടണ്‍: പൗരത്വം ജന്മാവകാശമല്ലെന്ന ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഭരണഘടന ജന്മാവകാശം ഉറപ്പു നല്‍കുന്നതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പൗരത്വം ജന്മാവകാശമല്ലെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

താല്‍ക്കാലികമായോ നിയമവിരുദ്ധമായോ ഇവിടെ താമസിക്കുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു നീക്കം. എന്നാല്‍ കോടതി യുഎസ് മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം നല്‍കുന്ന നിയമം അതേപടി നിലനിര്‍ത്തുകയായിരുന്നു. നേരത്തെ കീഴ്‌ക്കോടതി ഇത് റദ്ദാക്കിയിരുന്നു.

യുഎസിൽ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വമുണ്ടാകും; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
"ഞങ്ങൾ ആ കൈകൾ വെട്ടിക്കളയാനും മടിക്കില്ല"; സിന്ധു നദീജല വിഷയത്തിൽ ഇന്ത്യക്ക് പാകിസ്ഥാന്റെ ഭീഷണി

'അന്നും ഇന്നും പൗരത്വം എന്നത് അവകാശങ്ങള്‍ നേടാനുള്ള അവകാശമായിരുന്നു, നമ്മുടെ രാഷ്ട്രീയ സമൂഹത്തില്‍ സ്വതന്ത്രമായി പങ്കെടുക്കാനുള്ള അവകാശമായിരുന്നു. 14ാം ഭേദഗതി രൂപകല്‍പന ചെയ്തവര്‍ ആ അവകാശം ഇവിടെ ജനിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ ആയാണ് എഴുതിയിരുന്നത്. ആ വാഗ്ദാനം ഞങ്ങളും പാലിക്കുന്നു,' സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട് ഉത്തരവില്‍ കുറിച്ചു.

യുഎസിൽ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വമുണ്ടാകും; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ദോഹയില്‍ യുഎസുമായി ചര്‍ച്ചയില്ല; ട്രംപിന്റെ വാദം തള്ളി ഇറാന്‍

ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ യുഎസ് പൗരത്വമുള്ളവരായിരിക്കണം. യുഎസില്‍ ജനിച്ചതുകൊണ്ട് മാത്രം വിദേശികളുടെ മക്കള്‍ക്ക് പൗരത്വം അനുവദിക്കാനാവില്ല എന്നായിരുന്നു ട്രംപിന്റെവാദം. എന്നാല്‍ ട്രംപ് മുന്നോട്ട് വച്ച നയം 1868ലെ യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com