ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ? കാബൂളിലെ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ? കാബൂളിലെ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഗുല്‍ഫറോഷി സ്ട്രീറ്റിലെ ചൈനീസ് റസ്റ്റോറന്റിന് സമീപമാണ് ആക്രമണം നടന്നത്
Published on

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഷഹര്‍ ഇ നോവില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ആരോപണം. ഗുല്‍ഫറോഷി സ്ട്രീറ്റിലെ ചൈനീസ് റസ്റ്റോറന്റിന് സമീപമാണ് ആക്രമണം നടന്നത്.

ആക്രമണത്തിന് പിന്നാലെ സ്ത്രീകളും ഒരു കുട്ടിയുമടക്കം 20 ലേറെ പേരെയാണ് അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ? കാബൂളിലെ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
കണ്ണിന് കുളിർമയേകാൻ ടുലിപ് പൂക്കൾ; വസന്തത്തെ വരവേൽക്കാൻ ഒരുങ്ങി നെതർലൻഡ്സ്

കൊല്ലപ്പെട്ടവരില്‍ ചൈനീസ് പൗരന്മാരുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ രൂപംകൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ? കാബൂളിലെ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
ഇറാനിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം; 16500 - ൽ അധികം പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com