ഗ്രീസിലെ തെരുവുകളിലും ആളിപ്പടർന്ന് വിദ്യാർഥി പ്രക്ഷോഭം; ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പ്രതിഷേധറാലികളിൽ

'ഫ്രാൻസ് മുതൽ ഗ്രീസ് വരെ ഞങ്ങൾക്ക് സൗജന്യ-പൊതുവിദ്യാഭ്യാസം വേണ''മെന്ന മുദ്രാവാക്യം പാർലമെന്‍റിന് മുന്നിൽ കൂടിയ പ്രക്ഷോഭകർ ഉയർത്തി.
ഗ്രീസിലെ തെരുവുകളിലും ആളിപ്പടർന്ന് വിദ്യാർഥി പ്രക്ഷോഭം; ഹൈസ്കൂൾ വിദ്യാർഥികൾ  ഉൾപ്പെടെ പ്രതിഷേധറാലികളിൽ
Published on: 
Updated on: 

ഏഥൻസ്: യൂറോപ്പിൻെറ തെരുവുകളെ പിടിച്ചു കുലുക്കിയ വിദ്യാർഥി പ്രക്ഷോഭം ഗ്രീസിലേക്കും പടർന്നു. ഗ്രീക്ക് നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലികൾ നടന്നു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പണം അനുവദിക്കുക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളും അധ്യാപകരും സമരരരംഗത്തിറങ്ങിയത്. ഫ്രാൻസും അൽബേനിയയും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ പ്രതിധ്വനിയാണ് ഗ്രീസിലും അലയടിക്കുന്നത്.

ഗ്രീസിലെ തെരുവുകളിലും ആളിപ്പടർന്ന് വിദ്യാർഥി പ്രക്ഷോഭം; ഹൈസ്കൂൾ വിദ്യാർഥികൾ  ഉൾപ്പെടെ പ്രതിഷേധറാലികളിൽ
സൗദി ദമാമിലെ ഹൂതി ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരണം ചികിത്സയിലിരിക്കെ

ഹൈസ്കൂൾ-സർവകലാശാല തലത്തിലുള്ള വിദ്യാർഥികൾ ഉൾപ്പെടെ പതിനായിരം പേരാണ് തലസ്ഥാന നഗരമായ എയ്ഥെൻസിലും, നഗരപ്രാന്തപ്രദേശങ്ങളിലും നടന്ന പ്രതിഷേധ റാലികളിൽ അണിനിരന്നത്. സമാധാനപരമായിരുന്നു റാലികളെന്ന് പൊലീസ് അറിയിച്ചു. ''ഫ്രാൻസ് മുതൽ ഗ്രീസ് വരെ ഞങ്ങൾക്ക് സൗജന്യ-പൊതുവിദ്യാഭ്യാസം വേണ''മെന്ന മുദ്രാവാക്യം പാർലമെന്‍റിന് മുന്നിൽ കൂടിയ പ്രക്ഷോഭകർ ഉയർത്തി. റാലിക്ക് മുൻപ് രാത്രിമുഴുവൻ ധർണയും നടത്തിയിരുന്നു. തെസ്സലോനിക്കി, പാത്രസ്, ലറീസ്സ നഗരങ്ങളിൽ ഫ്രാൻസിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയും വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലികൾ നടന്നു.

ഗ്രീസിൽ പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോടാക്കിസിന്‍റെ നേതൃത്വത്തിലുള്ള മധ്യ വലതുപക്ഷ സർക്കാരിന് സമ്മർദ്ദമേറുകയാണ്. അടുത്ത വർഷം മധ്യത്തോടെയാണ് ഗ്രീസിൽ തെരഞ്ഞെടുപ്പ്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ ദുർബലമായതാണ് പ്രക്ഷോഭത്തിന്‍റെ മറ്റൊരു കാരണം. 2009 മുതൽ 2018 വരെ അതീവഗുരുതരമായ പ്രതിസന്ധിയിലായിരുന്നു ഗ്രീസ്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളും ഐഎംഎഫും നൽകിയ ഫണ്ടാണ് ഗ്രീസിനെ കരകയറ്റിയത്. പക്ഷേ ഈ ബെയ്ൽ ഔട്ട് നടപടി ഗ്രീക്ക് തൊഴിലാളികളെ രൂക്ഷമായി ബാധിച്ചു. ജീവിതച്ചെലവ് വർദ്ധനവും, വിലക്കയറ്റവും, വാടക കുതിച്ചുയർന്നതും ഇന്ധനവിലവർദ്ധനവും ദരിദ്രരിൽ ദരിദ്രരായവരെ ഗുരുതരമായി ബാധിച്ചു.

ഗ്രീസിലെ തെരുവുകളിലും ആളിപ്പടർന്ന് വിദ്യാർഥി പ്രക്ഷോഭം; ഹൈസ്കൂൾ വിദ്യാർഥികൾ  ഉൾപ്പെടെ പ്രതിഷേധറാലികളിൽ
സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്

ബുധനാഴ്ച നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് പുറമേ അധ്യാപകരും താഴ്ന്ന വേതനമുള്ള മറ്റ് തൊഴിലാളികളും അടക്കം അണിനിരന്നു. ക്ലാസ് മുറികളുടെ വലുപ്പം കുറയ്ക്കലും സ്ഥിരവേതനവുമാണ് അധ്യാപകരാവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സൊഫിയ സഖറാക്കി പ്രതികരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com