ഇസ്ലാമാബാദിലെ പള്ളിയിൽ ചാവേർ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു

100 പേർക്ക് പരിക്കേറ്റു
ഇസ്ലാമാബാദിലെ പള്ളിയിൽ 
ചാവേർ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു
Source: X
Published on
Updated on

പാകിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഒരു ഷിയ പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റു. നഗരത്തിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ച കഴിഞ്ഞ സമയത്താണ് ഷിയാ ആരാധനാലയത്തിൻ്റെ പ്രധാന കവാടത്തിൽ ഉച്ചകഴിഞ്ഞ് ചാവേർ സ്ഫോടനം നടന്നത്.

ചാവേർ ബോംബറെ പ്രവേശന കവാടത്തിൽ ഗാർഡുകൾ തടയുകയും വിശ്വാസികൾ ഒത്തുകൂടിയ പ്രധാന ഹാളിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ സ്ഫോടനത്തിൽ പ്രധാന കവാടം തകരുകയും ആളുകൾ ചിതറിത്തെറിക്കുകയും ചെയ്യുകയായിരുന്നു.

ഇസ്ലാമാബാദിലെ പള്ളിയിൽ 
ചാവേർ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു
'ഉടൻ ഇറാൻ വിടണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്

സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 2025 നവംബർ 11 ന് ഇസ്ലാമാബാദിലെ ഒരു ജില്ലാ, സെഷൻസ് കോടതി കെട്ടിടത്തിന് പുറത്ത് നടന്ന ചാവേർ സ്ഫോടനം നടന്ന് മൂന്ന് മാസത്തിനുള്ളിലാണ് പുതിയ സംഭവം.

ഇസ്ലാമാബാദിലെ പള്ളിയിൽ 
ചാവേർ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com