

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 15 പേരെ കൊന്ന വെടിവെപ്പ് നടത്തിയത് പാക്കിസ്ഥാന്‍കാരായ പിതാവും മകനുമെന്ന് പൊലീസ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും മാരകമായ വെടിവെപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
സാജിദ് അക്രം (50), മകന്‍ നവീദ് അക്രം (24) എന്നിവരാണ് ആക്രമണം നടത്തിയത്. സാജിദ് അക്രം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലുള്ള നവീദ് ഇപ്പോള്‍ ആശുപത്രിയിലാഅണ്. ഇരുവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ് ഡ്രൈവിങ് ലൈസന്‍സുള്ള നവീദ് അക്രത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ സാംസ്‌കാരിക ജീവിതത്തിന്റെ പ്രതീകമായ ബോണ്ടി ബീച്ചിലേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയ വേനല്‍ക്കാല ദിനത്തിലാണ് ആക്രമണം നടത്തിയത്. എട്ട് ദിവസത്തെ ഹനുക്ക ഉത്സവത്തിന്റെ തുടക്കം ആഘോഷിക്കുന്ന ചാനുക്ക ബൈ ദി സീ പരിപാടിക്കായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
പത്ത് മിനുട്ടെങ്കിലും ആക്രമണം നീണ്ടു നിന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വൈകിട്ട് 6.45 ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. കറുപ്പ് വസ്ത്രം ധരിച്ച തോക്കുധാരികളായ രണ്ടു പേര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പത്തിനും 87 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവര്‍. 42 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബോണ്ടിയിലെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സംഭവത്തോട് പ്രതികരിച്ചു. നടന്നത് തീവ്രവാദ ആക്രമണമാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
സംഭവത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഞെട്ടല്‍ രേഖപ്പെടുത്തി. ഹനുക്കയുടെ ആദ്യ ദിവസം ജൂത ഓസ്ട്രേലിയക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണമാണിതെന്നും പറഞ്ഞ പ്രധാനമന്ത്രി, ജൂത ഓസ്ട്രേലിയക്കാര്‍ക്കു നേരെ നടന്ന ആക്രമണം ഓസ്ട്രേലിയന്‍ ജനതക്കെതിരേയും ഓസ്ട്രേലിയക്കെതിരേയും നടന്ന ആക്രമണമാണെന്നും വ്യക്തമാക്കി.