

ഇറാൻ-യുഎസ് യുദ്ധം വീണ്ടും ശക്തമാകുന്നതായി സൂചനകൾ. ഇറാനിലെ ക്വെഷം ദ്വീപിൽ വീണ്ടും യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ അക്രമ ശ്രമങ്ങൾ നടത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അതേസമയം, ഇറാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചതായി അമേരിക്കൻ സൈന്യവും കുവൈറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ അമേരിക്കൻ നാവിക കേന്ദ്രം ആക്രമിച്ചതായി ഐആർജിസി അവകാശപ്പെട്ടുവെങ്കിലും അവകാശവാദം യുഎസ് തള്ളി.
ഇറാൻ്റെ പ്രധാന ഷിപ്പിംഗ് ചാനലായ ഹോർമുസ് കടലിടുക്കിലാണ് ക്വെഷം ദ്വീപ് സ്ഥിതി ചെയ്യുന്നത്.ഏപ്രിൽ 8 മുതൽ അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും എന്നാൽ സംഘർഷത്തിന് ശാശ്വതമായി അന്ത്യം കുറിക്കുവാനുള്ള ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ല.സമാധാന കരാർ ഒപ്പു വെക്കുവാനുള്ള ചർച്ചകൾ തുടരുന്നതിനിടെ ലെബനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇറാനെ പ്രകോപിപ്പിച്ചിരുന്നു. ഇത് സമാധാന കരാറിനെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.