യുഎസിന്റെ എബോള ക്വാറന്റൈൻ സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

യുഎസുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളും, അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം പരസ്യപ്പെടുത്താന്‍ ഹൈക്കോടതി കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
യുഎസിന്റെ എബോള ക്വാറന്റൈൻ 
സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു
Published on
Updated on

നെയ്‌റോബി: എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയില്‍ കനത്ത പ്രതിഷേധം. നാന്യുകി നഗരത്തില്‍ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. സംഘർഷസാഹചര്യം കണക്കിലെടുത്ത് മൂന്ന് ആഴ്ച, തുടർ നടപടികള്‍ വിലക്കിക്കൊണ്ട് കെനിയന്‍ ഹൈക്കോടതി ഉത്തരവിട്ടു. യുഎസുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളും, അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം പരസ്യപ്പെടുത്താന്‍ ഹൈക്കോടതി കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

യുഎസിന്റെ എബോള ക്വാറന്റൈൻ 
സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു
"നിങ്ങൾക്ക് ഭ്രാന്താണ്, നിങ്ങളെ ആർക്കും ഇഷ്ടമല്ല"; നെതന്യാഹുവിനോട് ചൂടായി ട്രംപ്

വിദേശ രോഗികളെ പരിചരിക്കാനുള്ള ശേഷി കെനിയയുടെ ദുർബലമായ ആരോഗ്യ രംഗത്തിനില്ലെന്ന പൊതുതാത്പര്യ ഹർജികള്‍ പരിഗണിച്ചാണ് നടപടി. കോംഗോയിലും, ഉഗാണ്ടയിലും വ്യാപിക്കുന്ന എബോള വൈറസിന്റെ 'ബുണ്ടിബുഗ്യോ' വകഭേദം സ്ഥിരീകരിച്ച യുഎസ് പൗരൻമാർക്കായി കെനിയയിലെ ലൈകിപിയ വ്യോമസേനാ താവളത്തിൽ 50 ബെഡ്ഡുകളുള്ള ക്വാറന്റീന്‍ സെന്റർ നിർമിക്കാനായിരുന്നു നീക്കം. എന്നാൽ യു.എസ് നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

പ്രക്ഷോഭം സംഘർഷത്തിലെത്തി. ലൈക്കിപിയ വ്യോമതാവളത്തിന് സമീപം നടന്ന പ്രകടനത്തിനിടെയാണ് പ്രതിഷേധക്കാരിൽ ഒരാൾക്ക് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രകടനവുമായി ബന്ധമില്ലാത്ത മറ്റൊരാളും സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ചു. പ്രക്ഷോഭകരെ റോഡിൽ നിന്ന് പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

യുഎസിന്റെ എബോള ക്വാറന്റൈൻ 
സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു
"ഞാന്‍ സംസാരിച്ചു, ആക്രമിക്കില്ലെന്ന് അവര്‍ ഉറപ്പു നല്‍കി"; ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായെന്ന് ട്രംപ്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കേംഗോയിൽ എബോള വീണ്ടും റിപ്പോർട്ട് ചെയ്തതോടെ സമീപ രാജ്യങ്ങൾ ആശങ്കയിലാണ്. നിലവിൽ കെനിയയിൽ ഇതുവരെ ഒരു എബോള കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ യുഎസ് പൗരൻമാർക്കായി രാജ്യത്ത് ക്വാറന്റൈൻ സെൻ്റർ സ്ഥാപിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പൊതുജനാരോഗ്യത്തിന് അപകടകരമെന്ന് ചൂണ്ടിക്കാട്ടി അവകാശ സംഘടനകൾ ഉൾപ്പെടെ പ്രതികരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com