ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി! എൽ മെഞ്ചോയുടെ ഒളിസങ്കേതം കണ്ടെത്താൻ കാരണമായത് കാമുകി

സുരക്ഷാ സേനയിലും മയക്കു മരുന്ന് സംഘത്തിലും ഉൾപ്പെട്ട ആളുകളടക്കം 70-ലധികം പേരാണ് ഈ ഓപ്പറേഷനിലും തുടർന്നുണ്ടായ അക്രമത്തിലും കൊല്ലപ്പെട്ടത്
ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി! എൽ മെഞ്ചോയുടെ ഒളിസങ്കേതം കണ്ടെത്താൻ കാരണമായത് കാമുകി
Source: X
Published on
Updated on

യുഎസ് 125 കോടിയിലധികം തലയ്ക്ക് വിലയിട്ട മയക്കുമരുന്ന് രാജാവ് എൽ മെഞ്ചോയെ പിടികൂടുന്നതിൽ നിർണായകമായത് കാമുകിയുടെ നീക്കങ്ങൾ. കാമുകിയെ രഹസ്യമായി പിന്തുടർന്നതാണ് എൽ മെഞ്ചോയെ പിടികൂടുന്നതിന് സഹായകമായതെന്നാണ് റിപ്പോർട്ട്.

മെക്സിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ റിക്കാർഡോ ട്രെവില്ല ഓപ്പറേഷനെ കുറിച്ച് പങ്കുവെച്ച വിവരമനുസരിച്ച് എൽ മെഞ്ചോയുടെ സ്വന്തം സ്ഥലമായ ജലിസ്കോയിൽ വച്ചായിരുന്നു എൽ മെഞ്ചോയെ പിടികൂടിയത്. കാമുകിയുടെ നീക്കം പിന്തുടർന്ന് ഇയാളുടെ ഒളിസ്ഥലം കണ്ടെത്തിയ സൈന്യം ഇവിടം വളയുകയും ഏറ്റുമുട്ടലിലെത്തുകയുമായിരുന്നു. പരസ്പരമുണ്ടായ വെടിവയ്പ്പിൽ ഇരുഭാഗത്തും എട്ടുപേർ കൊല്ലപ്പെടുകയും എൽ മെഞ്ചോയ്ക്കും രണ്ട് അംഗരക്ഷകർക്കും പരിക്കേൽക്കുകയുമായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോകും വഴി ഇവർ മരിക്കുകയായിരുന്നുവെന്നും ട്രെവില്ല വ്യക്തമാക്കി.

സുരക്ഷാ സേനയിലും മയക്കു മരുന്ന് സംഘത്തിലും ഉൾപ്പെട്ട ആളുകളടക്കം 70-ലധികം പേരാണ് ഈ ഓപ്പറേഷനിലും തുടർന്നുണ്ടായ അക്രമത്തിലും കൊല്ലപ്പെട്ടത്.

ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി! എൽ മെഞ്ചോയുടെ ഒളിസങ്കേതം കണ്ടെത്താൻ കാരണമായത് കാമുകി
അവസാനം ആ സാമ്രാജ്യം തകര്‍ന്നു! യുഎസ് 125 കോടി തലയ്ക്ക് വിലയിട്ട 'എല്‍ മെഞ്ചോ'യുടെ അന്ത്യം ഇങ്ങനെ

എൽ മെഞ്ചോയെ പിടികൂടിയ തന്ത്രം

സംഘടിത കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് കടത്തിനും നിരവധി തവണ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടും പിടികൂടാൻ കഴിയാതിരുന്ന എൽ മെഞ്ചോയെ വർഷങ്ങളായി മെക്സിക്കോയുും യുഎസും അന്വേഷിച്ചു വരികയായിരുന്നു.

ഇയാളെ കണ്ടെത്തുവാനും പിടികൂടുവാനുമുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും ഇത്തവണ രഹസ്യാന്വേഷണ സംഘത്തിൻ്റെ ശ്രമങ്ങൾ വിജയിച്ചു. എൽ മെഞ്ചോയുടെ കാമുകിയുടെ വിശ്വസ്ഥനായ അനുയായിയെ കണ്ടെത്തിയതായിരുന്നു ഇതിൽ നിർണായകം. തുടർന്ന് ഇവരുടെ നീക്കങ്ങൾ പിന്തുടർന്ന അന്വേഷണ സംഘം കഴിഞ്ഞ ദിവസം എൽ മെഞ്ചോയെ കാണുവാനായി വെള്ളിയാഴ്ച ജാലിസ്കോയിലെ ടപാൽപയിലേക്ക് കാമുകി എത്തിയപ്പോൾ അവരെ പിന്തുടർന്നു. ഇതോടെ എൽ മെഞ്ചോ ഇവിടെയുണ്ടെന്ന് വ്യക്തമായ സംഘം തങ്ങളുടെ പദ്ധതികൾ രൂപീകരിച്ചു. എൽ മെഞ്ചോയോടൊപ്പം രാത്രി ചെലവഴിച്ച ശേഷം കാമുകി പോയ ഉടൻ അയാൾ പ്രദേശത്ത് തന്നെ താമസിക്കുന്നതായി സ്ഥിരീകരിച്ച പ്രത്യേക സേന അവരുടെ പദ്ധതികൾക്ക് അന്തിമരൂപം നൽകി.

ഉടൻ തന്നെ മെക്സിക്കൻ സൈന്യത്തിൻ്റെയും നാഷണൽ ഗാർഡിൻ്റെയും യൂണിറ്റുകൾ പ്രദേശം വളഞ്ഞു. അതേസമയം, ജാലിസ്കോയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ആറ് ഹെലികോപ്റ്ററുകളും അധിക പ്രത്യേക സേനയും നിലയുറപ്പിക്കുകയും ചെയ്തു. മെക്സിക്കൻ വ്യോമസേനയും തങ്ങളുടെ എയർ ക്രാഫ്റ്റുകൾ അയച്ച് ഓപ്പറേഷന് കൂടുതൽ പിന്തുണ നൽകി.

ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി! എൽ മെഞ്ചോയുടെ ഒളിസങ്കേതം കണ്ടെത്താൻ കാരണമായത് കാമുകി
ഇറാനിലെ സർവകലാശാലാ വിദ്യാർഥികളുടെ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്

ഒട്ടും വൈകാതെ തന്നെ ദൗത്യം ആരംഭിച്ചെങ്കിലും മയക്കു മരുന്ന് സംഘവും തിരിച്ചടിച്ചു. ദൗത്യത്തിലുടനീളം, എല്ലാ സംഭവവികാസങ്ങളും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമിനെയും അറിയിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ, സൈനിക മുന്നേറ്റം തടയാൻ കനത്ത ആയുധധാരികളായ ഒരു സംഘം അണി നിരത്തി എൽ മെഞ്ചോ രണ്ട് അംഗരക്ഷകരുമായി രക്ഷപ്പെടുവാനും ശ്രമിച്ചു.തപൽപയുടെ പ്രാന്തപ്രദേശത്ത് കാബിനുകൾ നിറഞ്ഞ ഒരു വനപ്രദേശത്താണ് എൽ മെഞ്ചോയും സംഘവും ഒളിച്ചിരിക്കാൻ ശ്രമിച്ചത്. കുറ്റവാളികളുടെ പക്കൽ റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നുവെങ്കിലും അവ വിന്യസിക്കാൻ അവർക്ക് കഴിയാതിരുന്നതോടെ കുറ്റിക്കാടുകൾക്കുള്ളിൽ നിന്നും എൽ മെഞ്ചോയേയും കൂട്ടരേയും സൈന്യം കണ്ടെത്തി. ഇവരെ പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ൽ മെഞ്ചോയ്കക്കും കൂടെ ഉണ്ടായിരുന്ന അംഗരക്ഷകർക്കും പരിക്കേൽക്കുകയായിരുന്നു.

ഏറ്റുമുട്ടൽ അവസാനിച്ചതിന് ശേഷം കാർട്ടൽ നേതാവിനെയും അംഗരക്ഷകരെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു ഹെലികോപ്റ്ററിൽ കയറ്റിയെങ്കിലും അവർ യാത്രാമധ്യേ മരിച്ചുതായും ജനറൽ ട്രെവില്ല സ്ഥിരീകരിച്ചു.തുടർന്ന്, വിമാനം ജാലിസ്കോ സംസ്ഥാന തലസ്ഥാനത്ത് ഇറക്കുന്നതിനുപകരം, മൃതദേഹങ്ങൾ മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ജാലിസ്കോയിലാണ് ഏറ്റവും രൂക്ഷമായ അക്രമം നടന്നതെന്ന് സുരക്ഷാ സെക്രട്ടറി ഒമർ ഗാർസിയ ഹാർഫുച്ച് പറഞ്ഞു. 25 നാഷണൽ ഗാർഡ് അംഗങ്ങൾ, ഒരു ജയിൽ ഉദ്യോഗസ്ഥൻ, ഒരു പ്രോസിക്യൂട്ടറുടെ ഓഫീസ് ജീവനക്കാരൻ, ഒരു സിവിലിയൻ സ്ത്രീ എന്നിവരോടൊപ്പം 30 കുറ്റവാളികളും ഇവിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അയൽരാജ്യമായ മൈക്കോവാക്കനിൽ നാല് തോക്കുധാരികൾ കൂടി കൊല്ലപ്പെടുകയും 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇവിടെ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് റോക്കറ്റ് ലോഞ്ചറുകളടക്കം ഉൾപ്പെടുന്നു. അവയിൽ ഒന്ന് 2015 ൽ ഒരു സൈനിക ഹെലികോപ്റ്റർ വെടിവയ്ക്കാൻ CJNG ഉപയോഗിച്ച മോഡലിന് സമാനമായിരുന്നു. മാരകവും പൂർണ്ണ തോതിലുള്ളതുമായ ശക്തിയോടെ മെക്സിക്കൻ അധികാരികളെ ഏത് സമയത്തും നേരിടാൻ സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു എൽ മെഞ്ചോയുടെ ആയുധ ശേഖരം.

ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി! എൽ മെഞ്ചോയുടെ ഒളിസങ്കേതം കണ്ടെത്താൻ കാരണമായത് കാമുകി
അഗ്നിഗോളം പോലെ തീപടർന്നു; ഗ്യാസ് ടാങ്കർ ലോറി അപകടത്തിൻ്റെ ദൃശ്യങ്ങൾ വൈറലാകുന്നു, വീഡിയോ

എൽ മെഞ്ചോ കൊല്ലപ്പെട്ടതിന് പിന്നാലെ രൂക്ഷ കലാപമാണ് കാർട്ടൽ അംഗങ്ങൾ അഴിച്ചു വിട്ടത്. ഇതിന് പിന്നാലെ എൽ മെഞ്ചോയുടെ വലംകൈയായ എൽ ടുലി കൊല്ലപ്പെടുന്ന ഓരോ സൈനികനും 20000 പെസോ വീതം വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടന്ന ഏറ്റുമുട്ടലിൽ പാരാട്രൂപ്പർ റൈഫിൾ ബ്രിഗേഡ് നടത്തിയ വെടിവയ്പ്പിൽ എൽ ടുലിയും കൊല്ലപ്പെട്ടു. നീളമുള്ളതും ചെറുതുമായ തോക്കുകളും ഏകദേശം 1.4 മില്യൺ ഡോളർ മിക്സഡ് യുഎസ്, മെക്സിക്കൻ കറൻസികളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com