അഗ്നിഗോളം പോലെ തീപടർന്നു; ഗ്യാസ് ടാങ്കർ ലോറി അപകടത്തിൻ്റെ ദൃശ്യങ്ങൾ വൈറലാകുന്നു, വീഡിയോ

ടാങ്കർ ലോറിയിൽ നിന്നും പുറത്തുവരുന്ന മഞ്ഞുപോലെയുള്ള വെളുത്ത വാതകം, നിമിഷനേരം കൊണ്ട് തിരക്കേറിയ റോഡിലാകെ പരന്നു..
CCTV Captures Moment Chile Gas Tanker Erupts Into Fireball
സാൻ്റിയാഗോയിൽ ഉണ്ടായ ഒരു ഗ്യാസ് ടാങ്കർ ലോറി അപകടത്തിൻ്റെ ദൃശ്യങ്ങൾ
Published on
Updated on

സാൻ്റിയാഗോ: ചിലിയിലെ സാൻ്റിയാഗോയിൽ ഉണ്ടായ ഒരു ഗ്യാസ് ടാങ്കർ ലോറി അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇൻ്റർ നെറ്റിൽ വൈറലാകുന്നു. ടാങ്കർ ലോറിയിൽ നിന്നും പുറത്തുവരുന്ന മഞ്ഞുപോലെയുള്ള വെളുത്ത വാതകം, നിമിഷനേരം കൊണ്ട് തിരക്കേറിയ റോഡിലാകെ പരക്കുന്നതും പിന്നാലെ ഒരു അഗ്നി ഗോളം പോലെ തീപടരുന്നതുമായ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

നടുക്കുന്ന സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയാണ് ഈ അപകടം ഉണ്ടായത്.

CCTV Captures Moment Chile Gas Tanker Erupts Into Fireball
അമ്മയില്ലാത്ത കുട്ടിക്കുരങ്ങന് കൂട്ടായി ഒറാങ്ങുട്ടാൻ പാവ; ലോകം കീഴടക്കി പഞ്ചിൻ്റെ അതിജീവനം

റെൻക ജില്ലയിലെ ജനറൽ വെലാസ്‌ക്വസ് അവന്യൂവും റൂട്ട് 5 നോർത്തും തമ്മിൽ ചേരുന്ന ജങ്ഷനിൽ വച്ചാണ് അപകടം നടന്നത്. വാഹനം ഗാർഡ് റെയിലുകളിൽ ഇടിച്ച് മറിഞ്ഞതിന് ശേഷം ഡ്രൈവർക്ക് ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും, നിമിഷങ്ങൾക്കകം ഒരു വലിയ സ്‌ഫോടനം ഉണ്ടായതായും ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സ്ഥിരീകരിച്ച നാല് മരണങ്ങളിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നുണ്ട്. 17 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടേയും ആരോഗ്യനില ഗുരുതരമാണ്.

CCTV Captures Moment Chile Gas Tanker Erupts Into Fireball
"കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെങ്ങോട്ടും പോകാൻ തോന്നില്ല"; കേരള സ്റ്റോറിക്കെതിരെ ബംഗാളി വ്ളോഗർ മുബാറക്ക് ബാഹി

Related Stories

"കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു, എന്നെ കോണ്‍ഗ്രസുകാര്‍ ആട്ടിയോടിച്ചെന്ന് പറയുന്നവര്‍ക്കായി ഈ ചിത്രം പങ്കുവയ്ക്കുന്നു"
Oil tanker hijacked   at Yemen Coast
"ചായ മുതൽ എല്ലാത്തിനും വില കൂടും"; വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകളെ ബാധിക്കുമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രസിഡൻ്റ്
പ്രതീകാത്മക ചിത്രം
News Malayalam 24x7
newsmalayalam.com