കളിക്കുന്നതിനിടെ റോക്കറ്റ് പ്രൊപ്പല്ലൻ്റ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; സംഭവം പാകിസ്ഥാനിൽ

എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് മൂന്ന് കുട്ടികളും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കശ്മോറിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ റോക്കറ്റ് പ്രൊപ്പല്ലൻ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രാമത്തിന് സമീപത്ത് വയലിൽ നിന്നും കിട്ടിയ പ്രൊപ്പലൻ്റുമായി കുട്ടികൾ കളിക്കുകയായിരുന്നു. എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് മൂന്ന് കുട്ടികളും.

പ്രതീകാത്മക ചിത്രം
ബുർഖ നിരോധിക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ അനുമതി നൽകിയില്ല;ഓസ്ട്രേലിയൻ സെനറ്റിൽ ബുർഖ ധരിച്ചെത്തി പോളിൻ ഹാൻസൺ, ഒടുവിൽ സസ്പെൻഷൻ

ദീർഘകാലത്തേക്ക് ഇന്ധനവും മറ്റ് സ്ഫോടക വസ്തുക്കളും ശേഖരിച്ചുവെക്കുവാൻ കഴിയുന്ന പ്രൊപ്പലൻ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിൻ്റെ അവശിഷ്ടങ്ങൾ ബോംബ് ഡിസ്പോസൽ സ്ക്വാഡ് പരിശോധിച്ചു വരികയാണ്. കശ്മോർ ജില്ലയിലെ നദീതീരങ്ങളിൽ ഉണ്ടായിരുന്ന കൊള്ളക്കാർ ഉപേക്ഷിച്ചു പോയതായിരിക്കാം ഇവയെന്നാണ് കരുതുന്നതെന്ന് ഡിഎസ്പി സയ്യിദ് അസ്ഗർ അലി ഷാ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com