ടിക് ടോക്കിന്റെ കാര്യത്തില്‍ തീരുമാനമായി; ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ്

അടുത്ത വര്‍ഷം ചൈനയില്‍ സന്ദര്‍ശനം നടത്തുമെന്നും ട്രംപ്
ടിക് ടോക്കിന്റെ കാര്യത്തില്‍ തീരുമാനമായി; ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ്
Published on

ചൈനയുമായുള്ള ടിക് ടോക് കരാറിന് അംഗീകാരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചുവെന്നും ടിക് ടോക് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നും ട്രംപ് തന്നെയാണ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

അടുത്ത വര്‍ഷം ചൈനയില്‍ സന്ദര്‍ശനം നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഷീ ജിന്‍പിങ് യുഎസിലേക്ക് വരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഷീയുമായുള്ള ഫോണ്‍ സംഭാഷണം ഫലപ്രദമായിരുന്നുവെന്നും വ്യാപാരം, ഫെന്റനൈല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, ടിക് ടോക് ഡീലിന്റെ അംഗീകാരം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന എപിഇസി (ഏഷ്യ പെസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍) ഉച്ചകോടിയില്‍ ഷീ ജിന്‍പിങ്ങിനെ കാണും.ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയാണ് അടുത്ത വര്‍ഷം ആദ്യം ചൈനയില്‍ സന്ദര്‍ശനം നടത്തും. ഉചിതമായ സമയത്ത് യുഎസിലേക്ക് വരാന്‍ ഷി ജിന്‍പിങ് തയ്യാറായെന്നും ട്രംപ് അറിയിച്ചു.

ഷീ ജിന്‍പിങ്ങുമായുള്ള സംഭാഷണം മികച്ചതായിരുന്നുവെന്ന് പറഞ്ഞ ട്രംപ് ടിക് ടോക് കരാറില്‍ തീരുമാനമായതില്‍ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ചൈനയ്‌ക്കെതിരെ ഉയര്‍ന്ന നികുതികള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലുള്ള ചര്‍ച്ച നിര്‍ണായകമാകുമെന്നാണ് സൂചന.

ടിക് ടോക്കിന്റെ കാര്യത്തില്‍ തീരുമാനമായി; ഷീ ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ്
15ഉം 12ഉം വയസുള്ള വിദ്യാർഥികളെ അതിക്രൂരമായി കുത്തിക്കൊന്നു; ഓസ്ട്രേലിയയിൽ ഏഴ് കൗമാരക്കാർ അറസ്റ്റിൽ

ചൈനീസ് ആപ്പായ ടിക് ടോക് വാങ്ങാന്‍ വമ്പന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബൈറ്റ് ഡാന്‍സാണ് ടിക് ടോക്കിന്റെ ഉടമ. നിലവില്‍, അമേരിക്കയില്‍ ടിക് ടോക്കിനുള്ള നിരോധനം പൂര്‍ണ്ണമായി നീക്കിയിട്ടില്ല. നിരോധനം ഒഴിവാക്കുന്നതിനായി ചൈനയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ആപ്പിനുള്ള നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധിയും ട്രംപ് നീട്ടി നല്‍കിയിരുന്നു.

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ അവകാശം ബൈറ്റ് ഡാന്‍സില്‍ നിന്നും അമേരിക്കന്‍ കമ്പനി വാങ്ങുക എന്നതാണ് നീക്കം. ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇതിനായി സന്നദ്ധത അറിയിച്ച് രംഗത്തുണ്ട്. ഇത് വഴി അമേരിക്കയുടെ ദേശീയ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com