കാലുവേദനയെന്ന് പറഞ്ഞ് ലീവെടുത്തയാൾ 16,000 ചുവടുകൾ നടന്നു; ജീവനക്കാരനെ പിരിച്ചുവിട്ട് ചൈനീസ് കമ്പനി

2019-ല്‍ കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നടന്ന സംഭവത്തിൽ നടന്ന നിയമയുദ്ധം അവസാനിച്ചത് ഈ മാസമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: freepik
Published on

കാലുവേദന കാരണം സിക്ക് ലീവെടുത്തയാൾ 16,000 ചുവടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട് ചൈനീസ് കമ്പനി. 2019-ല്‍ കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നടന്ന സംഭവത്തിൽ നടന്ന നിയമയുദ്ധം അവസാനിച്ചത് ഈ മാസമാണ്.

2019 ഫെബ്രുവരിയിലാണ് പുറംവേദനയെത്തുടർന്ന് ചൈന സ്വദേശിയായ ചെൻ സിക്ക് ലീവിന് അപേക്ഷിച്ചത്. അപേക്ഷ അംഗീകരിച്ച് കിട്ടുന്നതിനായി തെളിവായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കേറ്റും കാണിച്ചു. ഒരു മാസത്തെ വിശ്രമത്തിനുശേഷം, ചെൻ ജോലിയിൽ തിരിച്ചെത്തി, പക്ഷേ ജോലിയ്ക്ക് കേറി പകുതി ദിവസമായപ്പോഴേക്കും ഉടൻ തന്നെ വീണ്ടും അടുത്ത സിക്ക് ലീവിന് അപേക്ഷ നൽകി . ഇത്തവണ വലതു കാലിലെ വേദനയായിരുന്നു വില്ലൻ. അതും ഒരാഴ്ച വിശ്രമം വേണമെന്ന് നിർദേശിക്കുന്ന ഡോക്ടറുടെ കുറിപ്പോടെ. അതിന് ശേഷം വേദന മാറിയില്ലെന്ന് കാണിച്ച് ചെൻ തൻ്റെ അവധി പിന്നീടും നീട്ടി.

പ്രതീകാത്മക ചിത്രം
ഇന്ത്യക്കെതിരായ താരിഫ് കുറച്ചേക്കും; സൂചന നൽകി ഡൊണാൾഡ്‌ ട്രംപ്

അവധി നീട്ടിയതിനാൽ, കമ്പനി ചെന്നിനോട് കമ്പനിയിലെത്തി ആശുപത്രി രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഓഫീസിൽ എത്തിയപ്പോൾ സെക്യൂരിറ്റി ചെന്നിനെ അകത്തേക്ക് കടത്തി വിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം, തൻ്റെ ആരോഗ്യസ്ഥിതി തെറ്റായി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് കമ്പനി ചെന്നിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

തുടർന്ന്, തൻ്റെ അവധിക്ക് മെഡിക്കൽ രേഖകളുടെ സാധുതയുണ്ടെന്ന് അവകാശപ്പെട്ട് ചെൻ ഒരു ലേബർ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു. അന്വേഷണത്തിന് ശേഷം, അധികാരികൾ അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും കമ്പനിക്ക് 118,779 യുവാൻ (ഏകദേശം 14.8 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് - ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്

തുടർന്ന് കമ്പനി ചെന്നിനെതിരെ കേസ് ഫയൽ ചെയ്തു. കാല്‍ വേദനയ്ക്ക് അസുഖ അവധിക്ക് അപേക്ഷിച്ച ദിവസം ചെൻ കമ്പനിയിലേക്ക് ഓടുന്നതിൻ്റെ ദൃശ്യങ്ങൾ അവർ ഹാജരാക്കി. ആ ദിവസം ചെൻ 16,000-ത്തിലധികം ചുവടുകൾ നടന്നതായി കാണിക്കുന്ന ഒരു ചാറ്റ് സോഫ്റ്റ്‌വെയർ റെക്കോർഡും കമ്പനി കോടതിയിൽ ഹാജരാക്കി.

പക്ഷേ,നിയമവിരുദ്ധമായി ചെന്നിനെ പിരിച്ചുവിട്ടതിൻ്റെ അടിസ്ഥാനത്തിൽ, രണ്ട് വിചാരണകൾക്കും ചെന്നിന് കമ്പനി നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com