ഇന്ത്യക്ക് 10 ശതമാനം, ചൈനയ്ക്കും ഇസ്രയേലിനും 12.5 ശതമാനം ഇറക്കുമതി തീരുവ; പുതിയ താരിഫ് പ്രഖ്യാപിച്ച് ട്രംപ്

ചൈനയ്ക്കും ഇസ്രയേലിനും 12.5 താരിഫ് ഏർപ്പെടുത്തി യുഎസ്.
Trump announces new tariffs on 17 countries
17 രാജ്യങ്ങൾക്ക് പുതിയ താരിഫ് പ്രഖ്യാപിച്ച് ട്രംപ്
Published on
Updated on

വാഷിങ്ടൺ: ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള ഉൽപ്പന്നങ്ങള്‍ക്ക് പുതിയ തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ്. തൊഴിലാളികളെ നിര്‍ബന്ധിച്ച് ഉൽപ്പാദനം നടത്തുന്ന ഉൽപ്പന്നങ്ങള്‍ക്ക് 10, 12.5 ശതമാനം വീതം നികുതിയാണ് ഈടാക്കുക.

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവയാണുള്ളത്. ചൈന, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 12.5 ശതമാനമാണ് തീരുവ. ഇത് ഇന്ത്യക്ക് തിരിച്ചടിയാകില്ലെന്നാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്ന താരിഫിലെ ചില വ്യവസ്ഥകള്‍ ഫെബ്രുവരിയില്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Trump announces new tariffs on 17 countries
"പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകണം"; ആഗ്രഹം പങ്കുവച്ച് നവാസ് ഷെരീഫ്

പുതിയ ഉത്തരവ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പ്രാബല്യത്തില്‍ വന്നു. പുതിയ ഉത്തരവ് പ്രകാരം ആകെ 60 രാജ്യങ്ങള്‍ക്കെതിരെയാണ് അധിക താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ, കാനഡ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ക്കാണ് 10 ശതമാനം തീരുവ. യുഎസിൽ ലഭ്യമല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍, യുഎസിന് ഉൽപ്പാദിപ്പിക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത വസ്തുക്കള്‍ എന്നിവയെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Trump announces new tariffs on 17 countries
ട്രംപിന്റെ കടുംവെട്ട്; ജനറിക് മരുന്നുകൾക്ക് 200 ശതമാനംവരെ ഇറക്കുമതി തീരുവ
News Malayalam 24x7
newsmalayalam.com