ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരണവുമായി ട്രംപ്

വിമാനത്തിൽ നിന്ന് ചാടിയ മറ്റൊരു പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു
ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരണവുമായി ട്രംപ്
Published on
Updated on

വാഷിങ്ടൺ: ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ മൂന്നിന് ഇറാനുള്ളിൽ തകർന്ന് വീണ F-15E വിമാനത്തിൽ നിന്ന് കാണാതായ പൈലറ്റിനു വേണ്ടി വ്യാപക തെരച്ചിൽ നടന്നു വരികയായിരുന്നു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരണവുമായി ട്രംപ്
ഏഴ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ വ്യോമാതിർത്തിയിലാണ് യുഎസിൻ്റെ F-15E യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. തകർന്ന വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയ പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഇറാനിലെ ലോക്കൽ മീഡിയ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ ജീവനോടെ കണ്ടെത്തി കൈമാറുന്നവർക്ക് വിലപ്പെട്ട പ്രതിഫലവും ഇറാൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരണവുമായി ട്രംപ്
യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ
News Malayalam 24x7
newsmalayalam.com