"ഇന്ത്യയെ കണ്ടുപഠിക്കൂ, പലിശ കുറവാണ് "; യുഎസ് കേന്ദ്രബാങ്കിനെതിരെ ട്രംപ്, വിമർശനം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി

പലിശനിരക്ക് കുറച്ചാൽ അമേരിക്കയുടെ ജിഡിപി വളർച്ച 15 മുതൽ 20 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ നാല് ശതമാനത്തോളം വളർച്ച മാത്രമാണുള്ളത്. പലിശ കുറച്ചാൽ രാജ്യത്തിന്റെ കടം വേഗത്തിൽ തിരിച്ചടയ്ക്കാനും കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.
"ഇന്ത്യയെ കണ്ടുപഠിക്കൂ, പലിശ കുറവാണ് "; യുഎസ് കേന്ദ്രബാങ്കിനെതിരെ ട്രംപ്, വിമർശനം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി
Published on: 
Updated on: 

വാഷിങ്ടൺ: പലിശനിരക്ക് ഉയർത്തുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിൻ്റെ വിമർശനം. ഇന്ത്യയിൽ പലിശനിരക്ക് കുറവായിരിക്കുമ്പോൾ യുഎസിലും ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന പലിശനിരക്കുകൾ യുഎസിൻ്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.സാമ്പത്തിക കണക്കുകൾ മികച്ചതാകുമ്പോഴും ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. പലിശനിരക്ക് കുറച്ചാൽ അമേരിക്കയുടെ ജിഡിപി വളർച്ച 15 മുതൽ 20 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ നാല് ശതമാനത്തോളം വളർച്ച മാത്രമാണുള്ളത്. പലിശ കുറച്ചാൽ രാജ്യത്തിന്റെ കടം വേഗത്തിൽ തിരിച്ചടയ്ക്കാനും കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.

"ഇന്ത്യയെ കണ്ടുപഠിക്കൂ, പലിശ കുറവാണ് "; യുഎസ് കേന്ദ്രബാങ്കിനെതിരെ ട്രംപ്, വിമർശനം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി
ഖലിസ്ഥാൻ വിഘടനവാദി നേതാവിനെതിരായ കൊലപാതക ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് 19 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി

ഇന്ത്യയിൽ പലിശനിരക്ക് കുറവായിരിക്കെ ജിഡിപി വളർച്ച ഏഴ് ശതമാനമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യുഎസിന് ഇതിന്റെ ഇരട്ടിയിലധികം വളർച്ച നേടാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വിജയത്തിന് പിന്നിൽ യുഎസാണെന്നും അതിനാൽ ഏറ്റവും കുറഞ്ഞ പലിശനിരക്ക് യുഎസിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയത്. 2023ന് ശേഷം ആദ്യമായി സെപ്റ്റംബറിലാണ് പലിശനിരക്കിൽ വർധന വരുത്തിയത്. ഇന്ത്യയുടെ റിസർവ് ബാങ്കും സെപ്റ്റംബറിൽ റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയർത്തിയിരുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്.